വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്കയില്ല

നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക മത്സരിക്കില്ല …പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമിട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ മോദിയോട് മണ്ഡലത്തില്‍ ഏറ്റുമുട്ടി 75,000 വോട്ടുകള്‍ നേടിയ അജയ് റായ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി ഇന്ന് രാവിലെയും കോണ്‍ഗ്രസ് നേതാക്കന്മാര്‍ സൂചനകള്‍ തന്നിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നത് ശരിയായ സന്ദേശമല്ലെന്നാണ് യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാട്.