സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല, സ്വയം അഭിമാനിക്കുന്നു, നടി പ്രിയങ്ക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായര്‍. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നില്‍ക്കുകയാണ് താരം. തമിഴ് ചിത്രമായ വെയിലിലൂടെയാണ് നടിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിലാപങ്ങള്‍ക്ക് അപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരവും പ്രിയങ്ക നേടി. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ചും പ്രൊഫഷനെ കുറിച്ചും തുറന്ന് പറയുകയാണ് നടി. നടി എന്ന നിലയില്‍ തന്റെ പ്രൊഫഷന്‍ നോക്കി കാണുന്ന രീതിയെ കുറിച്ചാണ് നടി തുറന്ന് പറഞ്ഞത്.

സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും സ്ത്രീയായതിന്റെ പേരില്‍ സ്വയം അഭിമാനിക്കുന്ന ആളാണ് താനെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. സ്ത്രീയായതിന്റെ പേരില്‍ ഓരോ നിമിഷവും ആസ്വദിക്കുന്ന അഭിമാനിക്കുന്ന ആളാണ് ഞാന്‍. സ്ത്രീയുടെ വില തിരിച്ചറിഞ്ഞ നിമിഷം തൊട്ട് സെല്‍ഫ് റെസ്‌പെക്റ്റ് ഉണ്ട്. സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. എനിക്ക് സ്‌ട്രോങ്ങ് കഥാപാത്രങ്ങള്‍ രണ്ടു ഭാഷയിലും വലിയ സംവിധായകര്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ.

പിന്നെ എന്റെ രീതി ഇങ്ങനെയാണ്. വരുന്നു എന്റെ ജോലി ചെയ്യുന്നു. പോകുന്നു. എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ടീമിനൊപ്പം മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ. കഥ കേള്‍ക്കുമ്പോള്‍ തന്നെ ടീമിനെ നോക്കും. ഒക്കെയാണെങ്കില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യും. ഓവര്‍ സ്‌ട്രെസില്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. പിന്നെ ഞാനൊരു പ്രോബ്ലം മേക്കര്‍ അല്ല. ഹാപ്പി ആയി ജോലി ചെയ്തിട്ട് ഹാപ്പി ആയി തിരിച്ചു വരുന്ന ആളാണ്’.- പ്രിയങ്ക പറഞ്ഞു.