‘സോണിയ വന്നാട്ടേ…പോന്നാട്ടെ’ പഞ്ചാബിഹൗസിലെ സോണിയ ഇവിടെ കൊച്ചിയിലുണ്ട്

മലയാളിയെ ഏറെപൊട്ടിച്ചിരിപ്പിച്ച സിനിമയാണ് പഞ്ചാബി ഹൗസ്.1998 ലാണ് പഞ്ചാബി ഹൗസ് പുറത്തിറങ്ങുന്നത്. ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷവും പഞ്ചാബി ഹൗസിലെ ഓരോ ഷോർട്ടും മലയാളിക്ക് കാണാപാഠമാണ്. റാഫി മെക്കാർട്ടിൻ ഒരുക്കിയ ചിത്രം ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഒരു ബ്രേക്ക്‌ ത്രൂ ആയ സിനിമയാണ്.

‘സോണിയ വന്നാട്ടേ…പോന്നാട്ടെ’ എന്ന പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് ഇപ്പോഴും മലയാളി ട്രോളൻമാർക്കു പ്രിയപ്പെട്ടതാണ്. ഗുസ്തിയിൽ പഞ്ചാബികളെ തോൽപ്പിച്ചാൽ പിടിച്ചുവച്ച ബോട്ട് വിട്ടുകൊടുക്കാമെന്ന ജനാർദ്ദനന്റെ വാക്കു കേട്ട് ഗോദയിലിറങ്ങിയ ഹരിശ്രീ അശോകനെ നേരിടാനെത്തുന്ന പഞ്ചാബി കഥാപാത്രമാണു സോണിയ. സോണിയ, വിരിമാറു കാട്ടി രമണനെയും ഉണ്ണിയേയും നേരിടാൻ ചെല്ലുന്ന സോണിയ. ഇന്നും ആ സമയത്തെ സിനിമയിലെ ഡയലോഗുകൾ പ്രേക്ഷകന് കാണാപ്പാഠമാണ്. പൊക്കവും വണ്ണവും ഒക്കെ കണ്ടു ആ വേഷത്തിൽ അഭിനയിച്ചത് ഒരു തനി സിംഗ് ആണെന്ന് തോന്നുമെങ്കിലും ഒരു മലയാളിയാണ് സോണിയ ആയി നമ്മുക്ക് മുന്നിൽ എത്തിയത്.‌

ഈ വേഷമിട്ട സംശുദ്ധ് ഏബൽ ഇപ്പോൾ കാക്കനാട്ടെ ജിമ്മിൽ ഫിറ്റ്നസ് ട്രെയിനറാണ്. എറണാകുളം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടയിലാണു പഞ്ചാബി ഹൗസിലേക്കുള്ള ഗുസ്തിക്കാരന്റെ റോളിലേക്കു ക്ഷണം എത്തിയത്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ പോകുമെന്നു സംശുദ്ധ് പറഞ്ഞു.

ജിമ്മിലെത്തുന്ന പലരും ‘സോണിയയെ’ തിരിച്ചറിയുന്നുണ്ട്. ഫോർട്ട് വൈപ്പിൻ അഴീക്കൽ പൊള്ളേപ്പറമ്പിൽ സംശുദ്ധ് എന്ന 41കാരൻ നാഷനൽ പഞ്ചഗുസ്തി മത്സരത്തിലെ സിൽവർ മെഡൽ ജേതാവാണ്. പഞ്ചാബി ഹൗസിനു ശേഷം ഏതാനും സിനിമകളിൽ ചെറിയ റോളിൽ അഭിനയിച്ചുണ്ട്.

സംശുദ്ധ് പഞ്ചാബി ഹൗസിനു ശേഷം സത്യമേവ ജയതേ എന്ന സിനിമയിൽ കൂടെ അഭിനയിച്ചിരുന്നു. എറണാകുളം ജിമ്മിൽ വർക്ക്‌ ഔട്ട് ചെയുമ്പോൾ ആണ് തന്റെ ആശാൻ ആണ് പഞ്ചാബി ഹൗസിലേക്ക് സംശുദ്ധിനേ വിളിക്കുന്നത്. മടിയായിരുനെങ്കിലും ചെന്നു, ആദ്യ ദിവസം ഷൂട്ട് ഇല്ലായിരുന്നു. താടിയും തലയിൽ കെട്ടും ഒക്കെയായി ആയിരുന്നു സോണിയ സ്‌ക്രീനിൽ എത്താനിരുന്നത്. നാട്ടിൽ നാട്ടുകാർക്ക് പണം ഒന്നും കൊടുക്കാതെ ട്രെയിൻ ചെയ്യാനുള്ള ഒരു ജിം നോക്കി നടത്തുന്നുണ്ട് സംശുദ്ധ്.