പുടിൻ കാലിടറി വീണു, പ്രസിഡന്റ് വീഴ്ചയിൽ മലമൂത്ര വിസർജനം നടത്തിയെന്ന് റിപ്പോർട്ട്

മോസ്കോ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഔദ്യോഗിക വസതിയിൽ കാലിടറി വീണതായ റിപ്പോർട്ടുകൾ പുറത്ത്. ക്യാൻസർ രോഗബാധ മൂലം വീഴ്ചയിൽ പുടിൻ മലമൂത്രവിസർജനം നടത്തി എന്നാണ് റഷ്യൻ ടെലഗ്രാം ചാനലുകളെ ഉദ്ധരിച്ച് വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എഴുപതുകാരനായ പുടിന്റെ ആരോഗ്യ നിലയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതിനിടയിലാണ് ആമാശയത്തിനെയും കുടലിനെയും ബാധിക്കുന്ന രോഗം മൂലം അദ്ദേഹത്തിന് ദുരവസ്ഥയുണ്ടായതായ പുതിയ വാർത്ത കൂടി പുറത്ത് വന്നത്. ക്യൂബൻ നയതന്ത്ര പ്രതിനിധിയുമായി കഴിഞ്ഞ മാസം പുടിന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ രോഗാവസ്ഥ ചൂണ്ടിക്കാട്ടാനായി ആഗോള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൂടിക്കാഴ്ച്ചയിൽ പങ്കെടുത്ത പുടിന്റെ കൈകൾക്ക് അർബുദ ബാധയെ തുടർന്ന് പർപ്പിൾ നിറമാണുള്ളതെന്നും സദാസമയം വിറകൊള്ളുകയാണെന്നും വാർത്തകൾ തുടർന്ന് പ്രചരിക്കുകയുണ്ടായി. ഇത് വരെ രോഗകാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടന്നിട്ടില്ലെങ്കിലും പുടിൻ ഗുരുതര രോഗത്തിന് അടിമപ്പെട്ടതി നാലാണ് യുക്രെയിൻ യുദ്ധസാഹചര്യം പോലും രൂപപ്പെട്ടതെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതിനിടെ, കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സന്ദർശനം നടത്തുമെന്ന് ക്രെംലിൻ വക്താവ് ‌ഡിമിട്രി പെസ്കൊവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സന്ദർശനം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.