വാര്‍ത്ത വെബ്‌സൈറ്റ് നടത്തിയ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസ് ഞെട്ടി

ന്യൂസ് വെബ്സൈറ്റിന്റെ പേരില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പിടികൂടിയത് നാല് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും; വീട്ടില്‍ നിന്നും കണ്ടെത്തിയ സാധനങ്ങള്‍ കണ്ട് പോലീസ് ഞെട്ടി

കാണ്‍പൂര്‍: വാര്‍ത്ത വെബ്‌സൈറ്റിന്റെ മറവില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഭവത്തെ പോലീസ് പിടികൂടി. പോലീസ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് പുരുഷന്മാരും രണ്ട് സത്രീകളും അറസ്റ്റിലായി. സംഘത്തിലെ നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് പിടികൂടിയത്. സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവരാണ് അറസ്റ്റിലായ രണ്ട് സ്ത്രീകള്‍. കാണ്‍പൂരിലാണ് സംഭവം.

സംഘത്തിന്റെ കൈവശം നിന്നും ചില ഉപകരണങ്ങളും പാന്‍ കാര്‍ഡുകളും എടിഎം കാര്‍ഡുകളും ചില ന്യൂസ് പോര്‍ട്ടലുകളുടെ ഐഡികളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. ന്യൂസ് വെബ്സൈറ്റ് നടത്തുന്നു എന്ന മറവിലാണ് വീട്ടില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ച് വന്നത്. വാട്സ്ആപ്പിലൂടെ സംഘത്തിലുള്ള ഒരു യുവതിയാണ് ഇടപാടുകാരെ എത്തിക്കുന്നത്.

വാട്സാപ്പിലൂടെ മറ്റ് വിവരങ്ങള്‍ ഉറപ്പ് വരുത്തിയ ശേഷമാണ് ഇടപാടുകാരെ ഇവര്‍ വീട്ടില്‍ എത്തിക്കുക. പണം കൂടുതല്‍ നല്‍കിയാല്‍ സ്ത്രീകളെ ആവശ്യക്കാര്‍ക്ക് ഒപ്പം ഇവര്‍ അയയ്ക്കുകയും ചെയ്യും. ആറ് പേരടങ്ങുന്നതാണ് സംഘം. ഇതില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സംസ്ഥാന മേലുദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം ര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന നടിയും മോഡലും ഉള്‍പ്പെട്ട സംഘത്തെ പോലീസ് പിടികൂടിയിരുന്നു. പോലീസ് നടത്തിയ റെയ്ഡിലാണ് ബോളിവുഡ് നടിയായ അമൃത ദനോഹയും മോഡലായ റിച്ച സിംഗും അടങ്ങുന്ന സംഘം പിടിയിലായത്.

ഗൊരേഗാവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വന്‍കിട സെക്സ് റാക്കറ്റ് സംഘം പിടിയിലായത്. ദിന്‍ദോഷി പൊലീസിന് ലഭിച്ച രഹസ്യവിവരം അനുസരിച്ച് ഇവര്‍ റെയ്ഡ് നടത്തുകയായിരുന്നു. ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തന്ത്രപരമായി ആണ് പോലീസ് ഇവരെ കുടുക്കിയത്. സംഘത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ആവശ്യക്കാര്‍ എന്ന നിലയില്‍ പോലീസ് സംഘം ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടി. സെക്സ് റാക്കറ്റിന്റെ കൈയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറയുന്നു.

അതേസമയം അതേസമയം മറ്റൊരു സംഭവത്തില്‍ വീട്ടിലെ ഊണ് എന്ന പേരില്‍ ഹോട്ടല്‍ രാവും പകലും കച്ചവടത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തി വന്ന ഒമ്പത് പേരെ പോലീസ് അറസറ്റ് ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് കൊട്ടിയം പോലീസിന്റെ പിടിയില്‍ ആയത്.

കട ഉടമയായ ഇരവിപുരം സ്വദേശി 33 കാരന്‍ അനസ്, വാളത്തുംഗല്‍ സ്വദേശി 28 കാരന്‍ ഉണ്ണി. ആദിച്ചനല്ലൂര്‍ സ്വദേശി 24കാരന്‍ അനന്തു, മങ്ങാട് സ്വദേശി 25കാരന്‍ വിപിന്‍ രാജ്, തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി 46 കാരന്‍ രാജു, പാലക്കാട് നെന്മാറ കൈതാടി സ്വദേശി 28 കാരന്‍ വിനു എന്നിവര്‍ പിടിയിലായി. കൂടാതെ കട ഉടമയുടെ ഭാര്യ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളും പോലീസ് പിടിയിലായി. അറസ്റ്റിലായ ഇവരെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി.