ലൈംഗിക ദാരിദ്ര്യമാണ് അയാളുടെ പ്രശ്‌നം, അത് പരിഹരിക്കാന്‍ സെക്‌സോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്, രഹ്ന ഫാത്തിമ പറയുന്നു

യൂട്യൂബില്‍ സ്ത്രീകളെ അധിഷേപിച്ചയാളെ ഭാഗ്യലക്ഷ്മിയും സംഘവും കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ.ഇത്തരത്തിലുള്ള കാര്യങ്ങള്‍ സൈബര്‍ സെല്ലിന്റെ അറിയിച്ചാല്‍ ഇക്കാര്യങ്ങള്‍ പുച്ഛിച്ച് തള്ളുകയാണ് പതിവ്.തന്റെ പല സുഹൃത്തുക്കള്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും രഹ്ന പറയുന്നു.ലൈംഗിക ദാരിദ്ര്യമാണ് അയാളുടെ പ്രശ്‌നം.അത് പരിഹരിക്കാന്‍ സെക്‌സോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്.അല്ലാതെ നാട്ടിലെ സ്ത്രീകളെ തെറിവിളിക്കുകയല്ല വേണ്ടതെന്നും രഹന വിഡിയോയില്‍ പറയുന്നു.

രഹനയുടെ വാക്കുകള്‍, സോഷ്യല്‍ മീഡിയയില്‍ റേറ്റിങ്ങ് കൂട്ടുന്നതിനായി പലരും സ്ത്രീകളെ അസഭ്യം പറയുന്ന പ്രവണതയുണ്ട്. ഇതിനെതിരെ പരാതിയുമായി സൈബര്‍ സെല്ലില്‍ എത്തിയാല്‍ പുച്ഛത്തോടെയായിരിക്കും അവരുടെ പ്രതികരണം. അവര്‍ക്ക് ഒന്നും ചെയ്യാനില്ല എന്നാണ് സൈബര്‍ സെല്ലില്‍ നിന്നും പറയുന്നത്. ഐടി ലെവലിലുള്ള കേസെടുക്കണമെങ്കില്‍ അതിന്റെതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാലും സിനിമ സീരിയല്‍ രംഗത്തോ പൊതുരംഗത്തോ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ആണെങ്കില്‍ അവര്‍ പുച്ഛിച്ചു തള്ളും. ഇനി കോടതി വഴി കേസ് നീങ്ങിയാലും കേസിന്റെ നിലനില്‍പ് എത്രത്തോളമായിരിക്കുമെന്ന് കണ്ടറിയണം. കാരണം, 2016ല്‍ ഒരുകൂട്ടം ആളുകള്‍ എനിക്കെതിരെ സമൂഹമാധ്യമത്തില്‍ വലിയ രീതിയിലുള്ള ആക്രമണം നടത്തിയിരുന്നു. ഏകദേശം 130 ഓളം ആളുകളുടെ പേരുകള്‍ സഹിതം പരാതി നല്‍കിയതാണ്. ഇതില്‍ ഒരാളെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.സ്ത്രീകള്‍ക്കെതിരെ ആക്രമണം ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ തന്നെയാണ് പ്രതികരിക്കേണ്ടത്. നിയമം നോക്കുകുത്തിയാകുമ്പോള്‍ വളയിട്ട കൈകള്‍ ആയുധമെടുക്കേണ്ടിവരും. പെണ്ണൊരുമ്പെട്ടാല്‍ എന്ന ഹാഷ്ടാഗില്‍ അത്തരം ഒരു ക്യാംപെയ്‌നും തുടങ്ങി. ആ ഒരവസ്ഥയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ഏതോ ഒരു ഡോക്ടര്‍ നായ സ്ത്രീകളെ അപമാനിച്ചു. അയാളെ കുറിച്ച് അങ്ങനെ തന്നെ പറയണം. അയാളെ കണ്ടെത്തി പ്രതികരിച്ച എല്ലാ സ്ത്രീകള്‍ക്കും അഭിനന്ദനം അറിയിക്കുകയാണ്. മുന്‍പ് എന്നെയും ബിന്ദു അമ്മിണി ചേച്ചിയെയും പണ്ട് ഇയാള്‍ അപമാനിച്ചിട്ടുണ്ട്. അന്ന് കേസു കൊടുക്കാമെന്നാണ് കരുതിയത്. പക്ഷേ, ഇത്തരം കേസുകള്‍ മുന്‍പ് നല്‍കിയതിലെ അനുഭവം കാരണം ഒഴിവാക്കിയതായിരുന്നു. സ്ത്രീകളെ ഇങ്ങനെ പുലഭ്യം പറയുമ്പോള്‍ ഇങ്ങനെ നോക്കി നില്‍ക്കാന്‍ ഞങ്ങളെ പോലെയുള്ള സ്ത്രീകള്‍ക്ക് സാധിക്കില്ല.

സ്ത്രീകളുടെ വിഷയത്തില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. ഇപ്പോള്‍ ചെയ്തത് വളരെ നല്ല കാര്യമാണ്. നിയമത്തിന്റെ സഹായം തേടുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. നിസ്സഹായരാണ് എന്ന മറുപടിയാണ് ലഭിക്കുക. സ്ത്രീകള്‍ ഇത് കേള്‍ക്കാന്‍ ബാധ്യസ്ഥരാണ് എന്ന പൊതുബോധത്തില്‍ നിന്നാണ് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നത്. അത് സമ്മതിച്ച് നല്‍കേണ്ടതില്ല. പെണ്ണൊരുമ്പെട്ടാല്‍ അത് അങ്ങനെ തന്നെയാണ്. ഭാഗ്യലക്ഷ്മി ചേച്ചി അടക്കമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിനന്ദനം അറിയിക്കുന്നു. ഇതിന്റെ പേരില്‍ അവര്‍ക്കെതിരെ കേസ് വന്നാല്‍ സ്ത്രീ സമൂഹം അവര്‍ക്കൊപ്പമുണ്ട്. അവര്‍ ഒറ്റയ്ക്ക് ഈ കേസിന്റെ പിറകെ നല്‍കേണ്ടിവരില്ല. ഞങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് നിങ്ങള്‍ ഇത് ചെയ്തത്.ലൈംഗിക ദാരിദ്ര്യം എന്നത് വസ്തുതയാണ്. കൃത്യമായ സമയത്ത് സെക്‌സ് എജ്യുക്കേഷന്‍ ലഭിക്കാത്തതിനാലാണ് ഇത്തരം അതിക്രമങ്ങള്‍ കാണിക്കുന്നത്. അയാളുടെ വിഡിയോയില്‍ തന്നെ ഫസ്‌ട്രേഷന്‍ ഉണ്ടെന്നത് വ്യക്തമാണ്. വിഡിയോയില്‍ അയാള്‍ ഡോക്ടറാണെന്നാണ് പറയുന്നത്. ആദ്യം അയാളുെട ഇത്തരം പ്രശ്‌നങ്ങള്‍ക്കാണ് ചികിത്സ തേടേണ്ടത്. ലൈംഗികദാരിദ്രത്തിന് അയാള്‍ കാണേണ്ടത് സെക്‌സോളജിസ്റ്റിനെയാണ്. സ്ത്രീകളെ തെറി വിളിക്കുകയല്ല വേണ്ടത്. ഇനി ഉള്ളകാര്യമായാലും ഇല്ലാത്ത കാര്യമായാലും അയാള്‍ക്കെന്താണ് നഷ്ടം.