രഹ്ന ഫാത്തിമയുമായുള്ള ബന്ധം ബന്ധനമായി ഇനി ഒന്നിച്ചില്ല, മനോജ് ശ്രീധർ കർമ്മ ന്യൂസിൽ

രഹ്ന ഫാത്തിമ മാറു തുറന്ന് സമരം നടത്തിയപ്പോൾ കേരള യുവത്വം ഒന്നു ഞെട്ടിയിരുന്നു.എന്നാൽ പിന്നീട് മാറു തുറന്ന് മക്കൾക്ക് ചിത്രം വരയ്ക്കാനും, ചാള കറിയും, ഗോമാതാ ഫ്രൈയും ഒക്കെ കൂടി ആയപ്പോൾ രഹ്ന ഫാത്തികക്ക് കല്ലേറുകളുടെ പൂരം ആയിരുന്നു. ശബരിമല യുവതി പ്രവേശനത്തിലൂടെയും വിവാദ നായികയായി മാറിയ വ്യക്തിയാണ് രഹ്ന. ശബരിമലയിൽ മതവികാരം വ്രണപ്പെടുത്തിയതോടെയാണ് രഹ്ന പോലീസിനും തലവേദനയായാത്. ഇതോടെയാണ് ജീവിതത്തിൽ തകർച്ച നേരിട്ടത്. പോലീസുകാർതന്നെ രഹ്നയെ അന്ന് തൂക്കി അകത്തിട്ടു. അതുകൊണ്ടൊന്നും തീർന്നില്ല.

ജീവനക്കാർക്ക് തലവേദനയായപ്പോൾ ബിഎസ്എഎൻലുകാർ സ്ഥലം മാറ്റുകയും പിന്നീട് ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകുകയും ചെയ്തു.
ഇപ്പോളിതാ രഹ്നക്ക് പാർടണറും നഷ്ടപ്പെട്ടിരിക്കുകയാണ്. രഹ്ന ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന് പറയുമ്പോൾ മനോജ് പറയുന്നു ഒറ്റപ്പെട്ടു എന്ന് പറയുന്നത് ശരിയല്ല മുമ്പും അവൾ തനിച്ചായിരുന്നു. ദാമ്പത്യം തകർന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്താണെങ്കിലും ശബരിമല അയ്യപ്പനേ തൊട്ടതുമുതലുള്ള കഷ്ടകാലം ഇതുവരെയും രഹ്നയിൽ നിന്ന് വിട്ടുമാറിയിട്ടില്ല.

ഞങ്ങളുടെ ഒന്നിച്ചുള്ള കുടുംബ ജീവിതം അവസാനിപ്പിക്കുകയാണ്‌ എന്ന് രഹ്നയുടെ പാർടണർ മനോജ് കർമ്മ ന്യൂസിനോട് പറഞ്ഞു. ബന്ധം ബന്ധനമായി മാറുന്ന അവസ്ഥയിൽ ഞങ്ങൾ വഴി പിരിയുകയാണ്‌. രഹ്ന ചെയ്യുന്ന പല കാര്യങ്ങളും എന്റെ തലയിലും ഞാൻ ചെയ്യുന്ന പലതും രഹ്നയുടെ പങ്കാളി ചെയ്തു എന്ന വിധത്തിലും വരികയാണ്‌. ഇതിനാൽ ഇനി ഒന്നിച്ച് ജീവിതം ഇല്ലെന്നും സുഹൃത്തുക്കൾ ആയി തുടരും എന്നും മനോജ് പറഞ്ഞു.

മനോജ് കർമന്യൂസിനോട് സംസാരിക്കുന്നു, വീഡിയോ