കെവിന്റെ കൊല: രഹന ചില്ലറക്കാരിയല്ല പോലീസിൽ ഉന്നത പിടിപാട്, ഒളിച്ചിരിക്കുന്നത് എവിടെ?

ഏറ്റുമാനൂര്‍: കെവിൻ കൊലകേസിൽ കോട്ടയം എസ്.പിയും നീനുവിന്റെ അമ്മയും തമ്മിൽ ബന്ധുക്കൾ. ഏറ്റുമാനൂര്‍ കോടതി മുന്‍പാകെയാണ് അഭിഭാഷകൻ ഈ വിവരം അറിയിച്ചത്. പ്രതി രഹന അറസ്റ്റ് ഭയന്ന് ഒളിവിലാണ്‌. മറ്റ് പ്രതികളേ പിടികൂടിയിട്ടും രഹനയേ പിടിക്കാൻ വൈകുന്നത് അവരുടെ ഉന്നത സ്വാധീനവും സംരക്ഷിക്കാൻ ആളുകൾ ഉള്ളതിനാലുമെന്ന് ആരോപണം ഉണ്ടായിരുന്നു.

അന്വേഷണ വിവരവും പോലീസിന്റെ നീക്കവും ചോരുന്നു. എല്ലാം രഹനയിലേക്ക് പോലീസ് നീക്കങ്ങൾ രഹസ്യമായി എത്തുന്നു

കെവിനെ കൊല്ലാൻ ഏറ്റവും അധികം കച്ച മുറുക്കിയത് നീനുവിന്റെ അമ്മയാണ്‌. കെവിനുമായി ശാരീരിക ബന്ധം ഉണ്ടാകുന്നതിനു മുമ്പേ മകളേ തിരികെ കൊണ്ടുവരാൻ വേണ്ടിയാണ്‌ കൊലപാതകം നടത്തിയത്. ഇങ്ങിനെ മകളേ കൊണ്ടുവന്നാൽ മറ്റൊരു വിവാഹം ഉടൻ നടത്താൻ രഹന വരനേയും കണ്ടുവയ്ച്ചിരുന്നു. കേസില്‍ പോലീസ് തിരയുന്ന കെവിന്റെ ഭാര്യ നീനുവിന്റെ അമ്മ രഹനയും കോട്ടയം എസ്പി മുഹമ്മദ് റഫീഖും ബന്ധുക്കളാണെന്ന ഗുരുതര ആരോപണം അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചതോടെ കേസ് അട്ടിമറിയുവാൻ ഉള്ള സാധ്യതയും സംശയിക്കുന്നു.

കെവിനെ കാണാതായ സംഭവത്തിൽ കോട്ട‍യം എസ്.പി മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്. കെവിനെ കാണാതായ സംഭവം അറിഞ്ഞ മുഖ്യമന്ത്രി എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംഭവം ഡി.വൈ.എസ്പി അന്വേഷിക്കുന്നുണ്ടെന്നാണ് എസ്.പി അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഇതേ തുടർന്ന് എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മുൻ കോട്ടയം എസ്.പിക്കെതിരേ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്.

കേസ് ദുർബലമാക്കുന്നു. പ്രതികളേ രക്ഷിക്കുന്നു

കെവിൻ രക്ഷപെടാൻ ഓടിയപ്പോൾ ആറ്റിൽ വീൺ മരിച്ചു എന്നാണ്‌ പോലീസിന്റെ തിരകഥ. ഇതോടെ കൊലപാതകം എന്ന നിലയിൽ നിന്നും കേസ് മർദ്ദനം, എന്നും അക്രമണം എന്ന രീതിയിലേക്കും മാറും. കെവിൻ വെള്ളത്തിൽ സ്വയം ചാടി മരിച്ചു എന്ന രീതിയിലേക്ക് കേസ് വരികയാണ്‌. എന്നാൽ കെവിനേ ബന്ധിച്ചാണ്‌ വാഹനത്തിൽ കൊണ്ടുപോയതെന്ന് മൊഴിയുണ്ട്. ബന്ധിച്ച ആൾ എങ്ങിനെ വാഹനത്തിൽ നിന്നും രക്ഷപെട്ട് ഓടും. കെവിനേ കെട്ടിയിട്ട് വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു എന്ന ആരോപണം നിലനില്ക്കവേയാണ്‌ അന്വേഷണം അപകടമാണ്‌ എന്നി നിലയിലേക്ക് പോകുന്നത്.

കെവിന്‍റെ പക്കൽ നിന്നും നീനുവിനെ തട്ടിക്കൊണ്ടു വരാൻ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹനയായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.കെവിനെ ഭീഷണിപ്പെടുത്തി നീനുവിനെ സ്വതന്ത്രയാക്കാൻ രഹന സ്വന്തം നിലയിൽ കോട്ടയം മാന്നാനത്ത് എത്തിയതിനുള്ള തെളിവുകളും പൊലീസിനു ലഭിച്ചു.രണ്ടര പതിറ്റാണ്ടു മുൻപ് നീനുവിന്‍റെ പിതാവ് ചാക്കോയെ മിശ്രവിവാഹം ചെയ്തതാണ് രഹന. മുസ്ലിം കുടുമ്പത്തിൽ ജനിച്ചു വളർന്ന രഹന കത്തോലിക്കനായ ചാക്കോയുമായി പ്രണയത്തിലായിരുന്നു.

ചാക്കോയുമായുള്ള വിവാഹത്തിനു വീട്ടുകാർ എതിർത്തതോടെ സ്വന്തം വീട്ടിൽ ഒറ്റയാൾ പോരാട്ടം നടത്തിയാണ് രഹന ചാക്കോയുടെ ഭാര്യയായത്. വീട്ടുകാരെയും സമുദായത്തെയും വെല്ലുവിളിച്ച് അന്ന് രഹന നടത്തിയ നീക്കങ്ങൾ ഏറെ വിവാദമായിരുന്നു. മുസ്ലീം സമുദായത്തെയും ക്രിസ്ത്യൻ സഭയെയും വെല്ലുവിളിച്ച് അതേ നാട്ടിൽ ജീവിക്കാൻ ചാക്കോയ്ക്ക് ധൈര്യം കൊടുത്തതും രഹന തന്നെയാണത്രേ.

രഹന ക്രിസ്ത്യാനിയെ വിവാഹം കഴിച്ചപ്പോൾ സ്വന്തം കുടുംബം ഏറെ അപമാനം ഏൽക്കേണ്ടി വന്നിരുന്നു. നിന്‍റെ മക്കളിൽ നിന്നും നിനക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടാകുമെന്ന രഹനയുടെ വീട്ടുകാരുടെ ശാപം രഹനയെ ‌അലട്ടിയിരുന്നുവെന്നും സൂചനയുണ്ട്. ഇതാണ് നീനുവിന്‍റെ കാര്യത്തിൽ രഹന ഇത്രയും കർക്കശ നിലപാട് സ്വീകരിക്കാൻ കാരണമായത്.മകൻ സാനുവിന്‍റെ പ്രണ‍യത്തിൽ കാമുകിയെ സ്വന്തമാക്കുന്നതിനു മുന്നിൽ നിന്നതും രഹനയാണ്. എന്നാൽ മകളുടെ പ്രണയത്തെ രഹന എതിർക്കാൻ കാരണം സാമ്പത്തികമായ അന്തരവും കെവിൻ നീനുവിനെ ചതിക്കുമെന്ന ഭയവുമായിരുന്നു.ബന്ധവുമായി മുന്നോട്ട് പോയാൽ കെവിനെ കൊന്നു കളയുമെന്ന് രഹന തന്നെ നീനുവിനോട് പറഞ്ഞിട്ടുമുണ്ട്.