ജനം വാക്സിനായി നെട്ടോട്ടമോടുമ്പോൾ സര്‍ക്കാര്‍ ‘ബ്ലൂ ടിക്കി’നായി യുദ്ധം ചെയ്യുന്നു; പരിഹസിച്ച് രാഹുൽ ​ഗാന്ധി

ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമത്തിനിടയിലും സര്‍ക്കാര്‍ പോരാടുന്ന ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. മോദി സര്‍ക്കാര്‍ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്സിന്‍ ആവശ്യമുള്ളവര്‍ ആത്മനിര്‍ഭര്‍ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും -രാഹുല്‍ കുറിച്ചു.

ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍.എസ്​.എസ്​ തലവന്‍ മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലു ടിക്ക്​ കഴിഞ്ഞദിവസം നഷ്ടമായിരുന്നു. ബ്ലു ടിക്ക്​ പോയതിന്​ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു.

ഒരു വ്യക്തിയുടെയോ സ്ഥാപനത്തി​െന്‍റയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ്​ ട്വിറ്ററിലെ നീല വെരിഫിക്കേഷന്‍ ബാഡ്​ജ്​​. അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ ബാഡ്ജ് ട്വിറ്റര്‍ തന്നെ നീക്കം ചെയ്യും.