തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ടു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലണ്ടനില്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി തുറന്ന യുദ്ധത്തിലേര്‍പ്പെട്ട മന്ത്രി നവ്ജോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഇന്ത്യ വിട്ടത്.

17ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പായി തിരിച്ചെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

സംസ്ഥാനങ്ങളില്‍ നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നതിന് പുറമെ രാഹുല്‍ രാജി പ്രഖ്യാപിച്ചതും പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയരുന്നു