രാഹുൽ ഗാന്ധി സിനിമാ തിയേറ്ററിൽ,നാഥനെ നഷ്ടപെട്ട് കോൺഗ്രസ് പെരുവഴിയിൽ

രാഹുൽ ഗാന്ധി എത്ര പെട്ടെന്നാണ്‌  മാറുന്നത്. ശരിക്കുള്ള നിറം ജനങ്ങൾക്ക് രാഹുലിന്റെ മനസിലായി. കോൺഗ്രസ് തലയില്ലാതെ പെരുവഴിയിൽ നില്ക്കുമ്പോൾ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ച്ച് രാഹുൽ ഗാന്ധി സിനിമ തിയേറ്ററിൽ പോപ് കോൺ തിന്ന് സിനിമ കാണുന്ന ദൃശ്യം പുറത്ത് വന്നിരിക്കുന്നു.എല്ലാ തിരക്കുകളില്‍ നിന്നുമൊഴിഞ്ഞ് രാഹുല്‍ ഗാന്ധി മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണുമ്പോൾ എതിരാളി മോദി ലോകം നിറഞ്ഞ് നില്ക്കുന്നു. ഇന്ത്യയുടെ പുതിയ ബജറ്റ് പാർലിമെന്റിൽ വന്നിരിക്കുന്നു. രാജ്യം പോലും വലിയ തിരക്കിലാണ്‌. എന്നാൽ പ്രധാനമന്ത്രിയാകാൻ നടന്ന രാഹുൽ ഇപ്പോൾ ഇതൊന്നും അറിയുന്നില്ല. ശരിക്കും അപകടം പറ്റിയ ഒരു കോമാ രോഗിയുടെ അവസ്ഥയാണ്‌ രാഹുൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എന്നും വിമർശകർ കളിയാക്കുന്നു.

മലയാളികൾക്ക് ഇത് വേദനയുണ്ടാക്കും. കാരണം വയനാടിന്റെ എം.പിയാണ്‌ പാർലിമെന്റിൽ പോലും ഉത്തരവാദിത്വം ഇല്ലാതെ ഉഴപ്പുന്നത്.പാര്‍ട്ടി നേതാക്കളുടെ കൂടെയല്ലാതെ പോപ് കോണ്‍ കൊറിച്ച് സിനിമ കാണാനെത്തിയ രാഹുലിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്.

ഇടക്ക് തൊട്ടടുത്തിരുന്നയാളോട് കുശലം പറയുന്നുണ്ട്. വി.ഐ.പി ചിട്ടവട്ടങ്ങളില്ലാതെ ചുറ്റുമുള്ളവരെപ്പോലെ പെരുമാറുന്ന രാഹുല്‍ ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയാണ്. പിവിആര്‍ ചാണക്യയില്‍ ‘ആര്‍ട്ടിക്കിള്‍ 15’ എന്ന സിനിമ കാണാന്‍ ബുധനാഴ്ച വൈകിട്ടാണ് രാഹുല്‍ എത്തിയത്.

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബുധനാഴ്ചയാണ് രാഹുല്‍ രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 542 ല്‍ 52 സീറ്റ് മാത്രം നോടി തകരുകയായിരുന്നു പാർട്ടി. പരാജയത്തിൽ രാഹുൽ പാർട്ടിയേയും പ്രവർത്തകരേയും എല്ലാം പെരുവഴിയിൽ എട്ടിട്ട് പോവുകയായിരുന്നു