പരാജയം മറക്കാന്‍ ലോക്ഡൗണും, ചോദിച്ചാല്‍ മരണത്തിന്റെ വ്യാപാരികളാകും;സര്‍ക്കാരിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

കേരളത്തിന്റെ കോവിഡ് പ്രതിരോധസംവിധാനം പാടെ പാളിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളം ഒന്നാമത് എന്ന സര്‍ക്കാര്‍ ടാഗ് ലൈന്‍ ഉപയോഗിച്ചാണ് രാഹുലിന്റെ പരിഹാസം. ഏറ്റവും അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമത്, ഏറ്റവും അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളില്‍ അഞ്ചാമത്, ഏറ്റവും അധികം ജില്ലകളില്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളില്‍ രണ്ടാമത് എന്നിങ്ങനെ സംസ്ഥാനം കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടതിന്റെ കണക്ക് ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ പോസ്റ്റ്.

സുബൈദ താത്ത ആടിനെ വിറ്റ് പണം കൊടുത്തിട്ടും കേരളത്തിലാവശ്യത്തിന് സൗജന്യം വാക്‌സിനില്ലെന്ന് രാഹുല്‍ പരിഹസിച്ചു. രോഗ വ്യാപനം കുറയുമ്ബോള്‍ സര്‍ക്കാരിന്റെ മിടുക്ക്, കേസ് കൂടുമ്ബോള്‍ ജനങ്ങളുടെ വീഴ്ച്ചയെന്ന് പറയുന്നതാണ് കേരളത്തിലെ സിസ്റ്റമെന്നും രാഹുല്‍ പറഞ്ഞു.

ചോദ്യമുയര്‍ന്നാല്‍, മരണത്തിന്റെ വ്യാപാരികള്‍. പരാജയങ്ങള്‍ മറയ്ക്കാന്‍ ലോക്ക് ഡൗണും, ഫൈനും, മൊത്തത്തില്‍ കേരളം നമ്ബര്‍ 1!- രാഹുല്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളം ഒന്നാമത്, ഏറ്റവും അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമത്. ഏറ്റവും അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളില്‍ അഞ്ചാമത്.

ഏറ്റവും അധികം ജില്ലകളില്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളില്‍ രണ്ടാമത്. 18-45 വയസ്സ് ക്യാറ്റഗറിയില്‍ വാക്സിനേഷനില്‍ ദേശിയ ശരാശരി 21 ശതമാനം ആകുമ്ബോള്‍ കേരളം 16 ശതമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫസ്റ്റ് ഡോസ് വാക്സിനേഷന്‍ വിതരണത്തില്‍ ഇരുപത്തിരണ്ടാം സ്ഥാനം.

സുബൈദ താത്ത ആടിനെ വിറ്റ് പണം കൊടുത്തിട്ടും കേരളത്തിലാവശ്യത്തിന് സൗജന്യം വാക്സിനില്ല…. രോഗ വ്യാപനം കുറയുമ്ബോള്‍ സര്‍ക്കാരിന്‍്റെ മിടുക്ക്, കേസ് കൂടുമ്ബോള്‍ ജനങ്ങളുടെ വീഴ്ച്ച! ചോദ്യമുയര്‍ന്നാല്‍, മരണത്തിന്‍്റെ വ്യാപാരികള്‍. പരാജയങ്ങള്‍ മറയ്ക്കാന്‍ ലോക്ക് ഡൗണും, ഫൈനും! മൊത്തത്തില്‍ കേരളം നമ്ബര്‍ 1!