
കോഴിക്കോട്. തെറ്റായ വിവരങ്ങള്‍ നല്‍കി യാത്രക്കാരെ വലച്ച് റെയില്‍വേ. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി ട്രെയിനില്‍ കയറുവാന്‍ എത്തിയവരെയാണ് റെയില്‍വേ ഓടിച്ചത്. ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എത്തുമെന്നായിരുന്നു അനൗണ്‍സ്‌മെന്റ്.
എന്നാല്‍ ട്രെയിന്‍ വന്നത് ഒന്നാം നമ്പര്‍ പ്ലാറ്റഫോമിലാണ്. ഇതോടെ യാത്രക്കാര്‍ ഓട്ടം തുടങ്ങി. അതേസമയം ഇന്റര്‍സിറ്റി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയെന്ന അറിയിപ്പും വന്നു.
റെയില്‍വേയ്ക്ക് പറ്റിയ തെറ്റില്‍ അബദ്ധത്തില്‍ വലഞ്ഞത് നിരവധി യാത്രക്കാരാണ്. ട്രെയിനില്‍ കയറുവാന്‍ ഉള്ള തത്രപ്പാടില്‍ പലരും അപകടകരായ രീതിയില്‍ പാളം മുറിച്ച് കടക്കുകയും ചെയ്തു. അതേസമയം ഈ ദൃശ്യങ്ങള്‍ റെയില്‍വേ ജീവനക്കാര്‍ പകര്‍ത്തുവാന്‍ ശ്രമിച്ചത് പ്രതിഷേധത്തിന് കാരണമായി.