കേരളത്തിൽ ഒക്ടോബർ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.

ഇ​ടി​മി​ന്ന​ൽ ല​ക്ഷ​ണം ക​ണ്ടാ​ൽ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യു​ള്ള സാ​മി​പ്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജലാശയത്തിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നൽ സമയങ്ങളിൽ വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതിനുള്ളിൽ തുടരണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.