അടിവസ്ത്രമണിഞ്ഞ് യുവതിക്കൊപ്പം രാജസ്ഥാന്‍ മന്ത്രി; ദൃശ്യങ്ങള്‍ പുറത്ത്

ജയ്പൂര്‍. യുവതിക്കൊപ്പമുള്ള രാജസ്ഥാന്‍ ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദിന്റെ വിഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് രാജസ്ഥാന്‍ ബിജെപി. ഇതാദ്യമായല്ല സ്ത്രീയ്‌ക്കൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിയുടെ വിഡിയോ പുറത്തുവരുന്നതെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള സാലിഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രി ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായത്. അശോക് ഗെലോട്ടിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്നു വെന്ന് ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.