ഹൃദയത്തിൽ തൊട്ടാണ് അങ്ങനെ ചെയ്തത്, പക്ഷെ അത് ടെലികാസ്റ്റ് ചെയ്തില്ല- രജിത് കുമാർ

ബി​ഗ് ബോസ് സീസൺ രണ്ടിൽ വന്ന ശേഷം പ്രേക്ഷകർക്ക് പ്രീയങ്കരനായി മാറിയ താരമാണ് രജിത് കുമാർ. ബി​ഗോ ബോസിൽ നിന്നും ഔട്ടായതെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു, ബി​ഗ് ബോസിലെ ചില കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. മോഹൻലാലിന്റെ പിറന്നാൾ ആശംസയോടൊപ്പമാണ് വെളിപ്പെടുത്തൽ.

ബിഗ് ബോസ് ഷോയുടെ അവസാനത്തെ എപ്പിസോഡില്‍ ലാലേട്ടന്റെ പാദങ്ങളില്‍ ഞാന്‍ ശിരസ് കുനിച്ചിരുന്നു. പക്ഷേ ആ ഭാഗം ടെലികാസ്റ്റ് ചെയ്തില്ല, അത് കട്ട് ചെയ്ത് കളഞ്ഞു. ഹൃദയത്തില്‍ നിന്നാണ് അത് ചെയ്തത്. അത് അഭിനയത്തിന്റെ ഭാഗമല്ല. ഹൃദയത്തില്‍ നിന്നും വരുന്നതാണ്. എന്റെ ഹൃദയത്തില്‍ ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചിലര്‍ക്ക് അതൊരു അഭിനയമായി തോന്നിയേക്കാം. എന്നാല്‍ ഹൃദയമുള്ളവര്‍ അത് മനസ്സിലാക്കും.

100 വയസ്സ് വരേയും അതിനപ്പുറവും കര്‍മ്മനിരതനായി ജീവിക്കാന്‍ ലാലേട്ടന് കഴിയട്ടെ, എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നുവെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആശംസ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ച് നേരത്തെയും രജിത് കുമാര്‍ തുറന്നുപറഞ്ഞിരുന്നു. പരീക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചേക്കുമെന്നുള്ള സൂചനയും അദ്ദേഹം നല്‍കിയിരുന്നു.