രാമായണത്തിന്റെ അത്യപൂർവ്വമായ ശക്തി വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ

രഞ്ജിത്ത് വാര്യർ,ന്യൂയോർക്ക്,കർമ്മ ന്യൂസ് വെബ് എക്സ്ക്ളൂസീവ്. രാമായണത്തിന്റെ അത്യപൂർവ്വമായ ശക്തി വെളിപ്പെടുത്തി ലോകത്തേ കരുത്തനായ നേതാവും മുൻ അമേരിക്കൻ പ്രസിഡന്റും ആയ ബാരക് ഒബാമ.അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ് ആയി ലോകത്തെ അമ്പരപ്പിച്ച സാക്ഷാൽ ബാരാക് ഒബാമയുടെ ബാല്യകാല ഓർമകൾ പങ്കുവയ്ച്ചത് ഇപ്പോൾ ലോകമാകെ വൈറലായിരിക്കുന്നു.എന്നെ ഞാനാക്കിയത്…,അമേരിക്കയുടെ പ്രസിഡന്റ് ആക്കിയത് ബാല്യത്തിൽ രാമായണം പകർന്ന ശക്തി എന്ന് ബാരക് ഒബാമ പറഞ്ഞപ്പോൾ രാമായണത്തിനു മതമില്ല എന്നും അതിരുകൾ ഇല്ലെന്നും അത് ലോകമാകെ നിറയുന്ന ആദ്യ സർവ്വ വിഞ്ജാന കോശം എന്നും വീണ്ടും വ്യക്തമാകുന്നു.

ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം നടക്കുന്നത് ബാല്യത്തിലാണ്.അവിടെയാണ്‌ ഒരു മുസ്ളീം കുലത്തിൽ ജനിച്ച ബാരക് ഒബാമയെ രാമായണ സൂക്തങ്ങൾ മാറ്റി മറിച്ചത്..തന്റെ സ്വഭാവത്തെയും ,വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത് രാമായണമാണെന്നാണ് ഒബാമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്തോനേഷ്യയില്‍ ചെലവഴിച്ച ബാല്യകാലത്ത് തന്റെ മനസില്‍ എന്നും ഇന്ത്യയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ കേട്ടു വളര്‍ന്ന ഒരു ബാല്യകാലം തനിക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ വലിപ്പക്കൂടുതലോ ലോകജനസംഖ്യയുടെ ആറിലൊന്ന് ഉള്‍ക്കൊള്ളുന്നതിന്റെയോ രണ്ടായിരത്തോളം വൈവിധ്യമാര്‍ന്ന ഗോത്രങ്ങളുള്ളതിന്റെയോ അല്ലെങ്കില്‍ എഴുനൂറോളം ഭാഷകള്‍ ഇന്ത്യയിലെ ജനങ്ങള്‍ സംസാരിക്കുന്നതിന്റേയോ ആയിരിക്കാം ഇന്ത്യ തന്റെ മനസിലിടം നേടിയതിന് പിന്നിലെന്ന് ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നു.
2010-ല്‍ യു.എസ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ചിന്തകളില്‍ ഇന്ത്യ സ്ഥാനം പിടിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ഇന്തോനേഷ്യയില്‍ ചിലവഴിച്ചതുകൊണ്ടാവാം, രാമായണവും മഹാഭാരതവും കേള്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാവാം. അല്ലെങ്കില്‍ കിഴക്കന്‍ മേഖലകളിലെ മതങ്ങളോടുള്ള എന്റെ താല്‍പര്യം കൊണ്ടാവാം അല്ലെങ്കില്‍ ഒരു കൂട്ടം ഇന്തോ-പാക് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാവാം. അവര്‍ എന്നെ ദാലും കീമയും പാചകം ചെയ്യാന്‍ പഠിപ്പിച്ചു. ബോളിവുഡ് സിനിമകളിലേക്ക് എന്നെ ആകര്‍ഷിച്ചു’

ലോക ജനസംഖ്യയുടെ ആറിലൊന്ന്, ഏകദേശം രണ്ടായിരം വ്യത്യസ്ത വംശീയ വിഭാഗങ്ങൾ, എഴുനൂറിലധികം ഭാഷകൾ സംസാരിക്കുന്ന അതിന്റെ വലുപ്പമായിരിക്കാം ഇത്,” ഒബാമ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാന്റി’ൽ ഇന്ത്യയെക്കുറിച്ച് പറയുന്നു.2010 ലെ പ്രസിഡന്റ് സന്ദർശനത്തിന് മുമ്പ് താൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ലെന്നും എന്നാൽ “എന്റെ ഭാവനയിൽ രാജ്യം എല്ലാക്കാലത്തും ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു” എന്നും ഒബാമ പറയുന്നു.
പുസ്തകത്തിൽ, 2008 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്റെ ആദ്യ കാലാവധിയുടെ അവസാനകാലം വരെയുള്ള ദിനങ്ങളും, അൽ-ക്വയ്ദ മേധാവി ഒസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷനും ഉൾപ്പെടെ ഒബാമ പറയുന്നു.

നേരത്തെ പുസ്തകം വായിച്ച ശേഷം ശശി തരൂര്‍ എംപി സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം കുറിച്ചിരുന്നു.“ബരാക് ഒബാമ എഴുതിയ എ പ്രോമീസ് ലാന്റ് എന്ന പുസ്തകം അഡ്വാൻസ്ഡ് കോപ്പി ആയി എനിക്ക് കിട്ടി. അത് മുഴുവൻ വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങൾ മുഴുവൻ വായിച്ചു തീർത്തു. ഒരു കാര്യം: കാര്യമായൊന്നുമില്ല. “ഡോക്ടർ മൻമോഹൻ സിങ്ങിനെ വളരെ നന്നായി ആ പുസ്തകത്തിൽ പ്രശംസിച്ചിട്ടുണ്ട് “ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനായ” “തികച്ചും അസാധാരണമായ മാന്യതയുള്ള ഒരു വ്യക്തിത്വം” വിദേശ നയങ്ങളിൽ വളരെ ശ്രദ്ധാലുവായ അദ്ദേഹത്തോടൊപ്പം “തികച്ചും ഊഷ്മളമായ, ഉത്പാദകമായ സൗഹൃദം ആസ്വദിച്ചു” എന്നെല്ലാം അദ്ദേഹം ഡോക്ടർ മൻമോഹൻ സിംഗിനെക്കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഗണനയും ബഹുമാനവും ആ വാചകങ്ങളിലുടനീളം നിഴലിച്ചിട്ടുണ്ട്.” തരൂർ എഴുതി .

അതേസമയം ഒബാമയുടെ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം നേരത്തെ വിവാദമായിരുന്നു .ഒരു വിഷയത്തിലും താല്പര്യമില്ലാത്ത ഒരാളെന്നാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒബാമ പറഞ്ഞിരിക്കുന്നത്.അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ഒരാളാണ് രാഹുലെന്നും ‘A Promised Land എന്ന പുസ്തകത്തില്‍ ഒബാമ പറയുന്നതായാണ് റിപ്പോര്‍ട്ട്.

പുസ്തകത്തിൽ ‘വിഷയാവഗാഹവും പക്വതയും ഇല്ലാത്ത വിദ്യാർത്ഥി‘ എന്നാണ് ഒബാമ രാഹുലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.അതേസമയം 2015ൽ ടൈം മാസികയിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യയുടെ ‘മുഖ്യ പരിഷ്കർത്താവ്‘ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒബാമ വിശേഷിപ്പിച്ചത്. ഈ ലേഖനവും ഇപ്പോൾ ചർച്ചയാവുകയാണ്. ലേഖനത്തിൽ മോദിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം ഇപ്രകാരമാണ്:

‘കുട്ടിക്കാലത്ത് കുടുംബം പുലർത്താൻ നരേന്ദ്ര മോദി ചായ വിൽപ്പനയിൽ പിതാവിനെ സഹായിച്ചിരുന്നു. ഇന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയാണ്. ദാരിദ്ര്യത്തിൽ നിന്നും പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയുടെ കഥ ആവേശകരവും വൈകാരികവുമാണ്. അത് ഇന്ത്യയുടെ ഉദയത്തിന്റെ കൂടി കഥയാണ്… ഇതായിരുന്നു ഒബാമയുടെ വാക്കുകൾ KARMA NEWS WEB EXCLUSICE , VISIT www.thekarmanews.com