ചെന്നിത്തല ഹിന്ദു സമുദായ നിന്ദ നടത്തി, യാദവ കുലത്തേ അപമാനിച്ചു

ഹിന്ദു മതത്തിലെ പ്രബല വിഭാഗമായ ലക്ഷക്കണക്കിനു വരുന്ന യാദവ സമൂഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപമാനിച്ചു എന്ന് കെ.സുരേന്ദ്രൻ പ്രസ്ഥാവിച്ചു. പ്രതിപക്ഷ നേതാവ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തേ വിലയിരുത്തി ഇറക്കിയ ഫേസ്ബുക്ക് പോസ്റ്റിലാണ്  വിവാദ പ്രസ്ഥാവന വന്നത്. തിരഞ്ഞെടുപ്പിനു ശേഷം ബിജെപി തകരും എന്നും യാദവ കുലം പോലെ ഇല്ലാതാകും എന്നും ആയിരുന്നു ചെന്നിത്തലയുടെ പോസ്റ്റ്. എന്നാൽ ഒരിടത്തും ഇടത് മുന്നണി തകരും എന്നും പിണറായി വിജയനോ സർക്കാരിനോ തിരിച്ചടി കിട്ടും എന്നോ പോസ്റ്റിൽ ഇല്ലാത്തത് വിവാദമായി

തിരഞ്ഞെടുപ്പ് പ്രധാനമായും ഇടത് മുന്നണിയും സർക്കാരുമാണ്‌ ഒരു ഭാഗത്ത്. മറു ഭാഗത്ത് പ്രതിപക്ഷവും. ബി.ജെ.പി പറയുന്നത് എൻ.ഡി.എ മുന്നണിയും ഇടത് മുന്നണിയുമായിട്ടാണ്‌ പോരാട്ടം എന്നാണ്‌. ചെന്നിത്തല ആകട്ടേ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബിജെപിയുമായാണ്‌ പോരാട്ടം എന്ന രീതിയിലാണ്‌ പ്രസ്ഥാവന. ചുരുക്കത്തിൽ ഒരു ഭാഗത്ത് എൻ.ഡി.എയും മറു ഭാഗത്ത് ഇടത് , യു.ഡി.എഫ് മുന്നണികൾ സംയുക്തമായും ബിജെപിക്കെതിരെ നീങ്ങുന്ന വിധത്തിലാണ്‌ കാര്യങ്ങൾ

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളാണിത്. ബി. ജെ. പിയെ ആക്ഷേപിക്കാൻ ലക്ഷക്കണക്കിനു വരുന്ന യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ല ശ്രീ. രമേശ്. പിന്നെ തകരുന്നതാരെന്ന് ഹരിപ്പാട് മണ്ഡലത്തിൽ വോട്ടെണ്ണുമ്പോൾ നമുക്ക് കാത്തിരുന്ന് കാണാം. ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടി ലീഗിനുപിന്നിൽ ആത്മാഭിമാനം പണയപ്പെടുത്തിയ കോൺഗ്രസ്സിന്റെ “മതേതരത്വം” ഈ തെരഞ്ഞെടുപ്പിൽ പൊതുജനം വിലയിരുത്തുകതന്നെ ചെയ്യും

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ അന്ത്യം കുറിക്കും. കേരളത്തിൽ ബി.ജെ.പിക്ക് ഒരടി പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ്. കേരളത്തിലെ ബി.ജെ.പി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരും. ഇപ്പോൾ തന്നെ പാർട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാൻ പറ്റുന്നില്ല. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും വീരവാദങ്ങൾ മുഴക്കിയ പാർട്ടിയാണ് ബി.ജെ.പി. ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയിൽ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥിതി ദയനീയമാകും. ഈ ബി.ജെ.പിയാണ് കോൺഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാൻ പോകുന്ന കക്ഷി ബി.ജെ.പിയായിരിക്കും.
കേരള നിയമസഭയിൽ പത്തു സീറ്റ് കിട്ടാൻ നൂറു വർഷം കഴിഞ്ഞാലും ബി
ജെ.പിക്ക് സാധിക്കില്ല. നരേന്ദ്ര മോദിക്ക് കേരള നിയമസഭയിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ അധികാരം ഉണ്ടെങ്കിൽ മാത്രം സുരേഷ് ഗോപി പറഞ്ഞതു പോലെ പത്ത് അംഗങ്ങൾ ഉണ്ടായേക്കും. കേരളത്തിലെ ജനങ്ങൾ മതേതരവിശ്വാസികളാണ്.മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബി.ജെ.പിക്ക് കേരളത്തിൽ ഇടമില്ല.

മലബാർ മേഖലയിൽ 14നു തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണ്‌. ഈ അവരത്തിൽ ഇടത് മുന്നണിയേ പരാമർശിക്കാതെയും തലോടിയും ഉള്ള ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് തിരഞ്ഞെടുപ്പ് ധാരണ എന്നും വിമർശനം ഉയർന്ന് കഴിഞ്ഞു. കണ്ണൂരിലെ ചെങ്കോട്ടകൾ നിലങ്കിർത്താൻ സി.പി.എം നടത്തുന്ന നീക്കം ആണ്‌ പിന്നിൽ എന്ന് ചിലർ ആക്ഷേപിക്കുമ്പോൾ ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത് പോരാളി ഷാജി എന്നും കമന്റുകൾ വരുന്നു