രമേശ് ചെന്നിത്തല അമേരിക്ക ടൂറിൽ Ramesh Chennithala USA

ഗാര്‍ലന്റ് (ഡാലസ്):കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതും കോൺഗ്രസ് യുദ്ധ മുഖത്തും നില്ക്കുമ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അമേരിക്കൻ ടൂറിൽ. രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്ര സിഡന്റ്   സണ്ണി പാമ്പാടിയും ഉണ്ട്. മുൻ കൂട്ടി തീരുമാനിച്ച യാത്ര ആയിരുന്നു എന്നാണറിയുന്നത്.അമേരിക്കയിലെ ഡാലസിലാണ്‌ ഇപ്പോൾ രമേശ് ചെന്നിത്തല ഉള്ളത്. രമേശ് ചെന്നിത്തലക്കും സണ്ണി പാമ്പാടിക്കും ഡാളസില്‍ സ്വീകരണം നല്‍കുണ്ട്. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഡാലസ് ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
സമ്മേളനത്തില്‍ ഓഐസിസി യുഎസ്എ സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനവും ഉണ്ടായിരിക്കും. ജൂണ്‍ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗാര്‍ലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു
കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും നേരില്‍ കണ്ടു ആശയ വിനിമയം നടത്തുക ,കേരളത്തില്‍ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെന്നു ഓഐസി സി നേതാക്കള്‍ അറിയിച്ചു. ടെക്‌സസിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പങ്കെടുത്തു  . സമ്മേളനം വന്‍ വിജയമാക്കണമെന്നു  സംഘാടകര്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട് : പി.പി.ചെറിയാന്‍