കടിച്ചാൽ പൊട്ടാത്ത ഇം​ഗ്ലീഷുമായി പ്രിഥ്വിരാജിന് ആശംസ നേർന്ന് രമേഷ് പിഷാരടി, വിടാതെ പിടികൂടി ട്രോളന്മാർ

നടനായി എത്തി, സൂപ്പര്‍താരമായി ഉയര്‍ന്ന്, പിന്നീട് നിര്‍മ്മാതാവായും സംവിധായകനായും ശോഭിച്ച മലയാളികളുടെ പ്രിയതാരം പ്രിഥ്വിരാജിന്റെ ജന്മദിനം ആയിരുന്നു ഇന്ന്. സിനിമാമേഖലയിലെ ഒട്ടുമിക്കവരും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തന് പിറന്നാള്‍ ആശംസകളുമായി എത്തി. അതിൽ വേറിട്ട ആശം​സയുമായി എത്തിയത് മലയാളികളുടെ മറ്റൊരു പ്രിയ താരം രമേഷ് പിഷാരടിയാണ്.

കടുകട്ടി ഇംഗ്ലീഷിലാണ് രമേഷ് പിഷാരടി തന്റെ പിറന്നാൾ ആശംസകൾ അറിയിച്ചത്. Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you ഇങ്ങനെയായിരുന്നു രമേഷ് താരത്തിന് പിറന്നാള്‍ ആശംസകൾ നേർന്നത്. ഈ ആശംസയ്ക്ക് താഴെ നിരവധി കമന്റുകളും ട്രോളുകളും കാണാം. ശശീ തരൂർ പോലും ഉണ്ണിയുടെ മുന്നിൽ തോറ്റുപോയെന്നാണ് കമന്റുകൾ.

അഖിലേഷ് അഖി എന്നൊരാള്‍ ആശംസയ്ക്ക് താഴെയായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ വാക്കുകളുടെ അര്‍ത്ഥവുമായെത്തുകയും ചെയ്‌തു. നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം;, എന്നായിരുന്നു അഖിലേഷിന് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ പറഞ്ഞ് കൊടുത്തിരിക്കുന്ന അര്‍ത്ഥം. അഖിലേഷിന്റെ കമന്റിന് ചുവടെ മറു കമന്റുമായി രമേഷ് പിഷാരടിയും വീണ്ടും രംഗത്തെത്തിയിരുന്നു. കെള്ളാം മോനേ ഞാന്‍ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നായിരുന്നു രമേഷിന്റെ മറുപടി

https://www.facebook.com/RameshPisharodyofficial/photos/a.1406118742976639/2719182495003584/?type=3