രാമേശ്വരം കഫേ സ്ഫോടനക്കേസ്, കർണാടകയിലുടനീളം ഭീകരാക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നു

ബെം​ഗളൂരു : കർണാടകയിലുടനീളം ഭീകരാക്രമണം നടത്താൻ രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി സൂചന. കർണാടകയിലുടനീളം ബോംബ് സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കാൻ ശിവമോഗ തീർഥഹള്ളി സ്വദേശിയായ അബ്ദുൾ മതീൻ താഹ തന്നോട് ആവശ്യപ്പെട്ടതായി അറസ്റ്റിലായ മുസമ്മിൽ ഷെരീഫിന്റെ മൊഴി.

മുസാവിർ ഹുസൈൻ ഷസേബ് എന്നയാളാണ് സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുൾ മതീൻ താഹയുടെ നിർദ്ദേശപ്രകാരം കഫേയിൽ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു. 2019ൽ ശിവമോഗയിൽ നടന്ന തുംഗ ട്രയൽ സ്‌ഫോടനത്തിലും 2022 നവംബർ 21ന് മംഗളൂരുവിൽ നടന്ന കുക്കർ സ്‌ഫോടനത്തിലും ഇരുവരും പങ്കാളികളാണ്.

2019-ൽ നോർത്ത് ബെംഗളൂരുവിലെ ഹെഗ്‌ഡെ നഗറിലേക്ക് താമസം മാറിയതിന് ശേഷമാണ് ഷെരീഫ് താഹയുമായും ഷാസേബുമായും ബന്ധപ്പെടുന്നത്. താഹയും ഷാസേബും ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നുവെന്നും ഐസിസ് ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ആക്രമണം നടത്താൻ അനുയോജ്യമായ തിരക്കേറിയ സ്ഥലങ്ങളും ഹോട്ടലുകളും കണ്ടെത്താൻ താഹയെയും ഷാസേബിനെയും സഹായിച്ചത് ഷെരീഫായിരുന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു . അന്വേഷണ ഏജൻസി. 20 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകുക. [email protected] എന്ന ഇ-മെയിൽ വിലാസം മുഖേനയോ ഫോണിലൂടെയോ പ്രതികളുമായി ബന്ധപ്പെട്ട വിവരം പങ്കുവയ്‌ക്കാവുന്നതാണ്. കഫേയിൽ ബോംബ് വച്ച മുസാഫിർ ഹുസൈൻ ഷാഹിബ്, സ്ഫോടനത്തിനായി ​ഗൂഢാലോചന നടത്തിയ അബ്ദുൾ മതീൻ താഹ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് ലക്ഷങ്ങൾ പ്രതിഫലമായി ലഭിക്കുക.