പ്രവാസികൾ നാട്ടിലെത്തിയാൽ പിണറായി സർക്കാർ തോല്ക്കും, അതാണ്‌ സത്യം

പ്രവാസികൾ ലക്ഷകണക്കിനാളുകൾ കേരളത്തിലേക്ക് വരുന്നതോടെ കേരളത്തിലെ വോട്ടിങ്ങ് പാറ്റേൺ മാറി മറിയും എന്ന് കേരള സർക്കാർ ഭയക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടികൾ നേരിടും എന്നും കണക്കു കൂട്ടുന്നു. പ്രവാസി വോട്ടുകളിൽ അധികവും ഇടത് വിരുദ്ധമാണ്‌. അതിനാൽ തന്നെ പെട്ടെന്ന് വരണ്ടാ എന്ന നിലപാട് സ്വീകരിച്ച് പരമാവധി കഷ്ടപെടുത്തുന്നു എന്നും ആരോപണം ഉയരുന്നു. പ്രവാസികൾ സമൂഹത്തിന്റെ നട്ടെല്ലാണെന്ന് ദിനം പ്രതി പിണറായി വിജയൻ പറയുന്നത് പറയുന്നത് വെറും പാഴ് വാക്കുമാത്രം എന്ന് കുറ്റപ്പെടുത്തി സാമൂഹിക പ്രവർത്തകയായ റംസീന നരിക്കുനി പറയുന്നു.

കു?റിപ്പിന്റെ പൂർണ്ണരൂപം

പ്രവാസികളോട് സർക്കാർ ചെയ്യുന്ന സമീപനങ്ങളെ അന്ധമായി വിമർശിക്കരുത് എന്നത് ഒരു വസ്തുതയാണ്. കോവിഡ് ലോകത്തെ മൊത്തത്തിൽ ബാധിക്കുകയും കാര്യങ്ങൾ നിശ്ചലമാക്കുകയും ചെയ്യുമ്പോൾ പ്രവാസികളും കേരള സർക്കാറും മാത്രം അതിൽ നിന്ന് രക്ഷപ്പെടണം എന്നത് ശരിയല്ല. സാങ്കേതികമായ നടപടിക്രമങ്ങളേക്കാൾ മാനസികമായ ചില വിഷയങ്ങളിലാണ് സർക്കാർ നിരാശപ്പെടുത്തുന്നത്.

പ്രവാസികളും മലയാളികളാണ് ,അവരെ സർക്കാർ തിരികെയെത്തിക്കും എന്ന സർക്കാരിൻ്റെ നിരന്തര സംസാരം തന്നെയാണ് ഒന്നാമത്തെ പ്രശ്നം. പ്രവാസികൾ മലയാളികല്ല അല്ലെങ്കിൽ ഇവിടെ താമസിക്കാൻ ഇവിടെത്തന്നെയുള്ളവരുടെ അത്ര അവകാശമില്ല എന്ന ഒരു തോന്നൽ ഗവൺമെൻ്റ് തന്നെയാണ് മീഡിയകൾക്ക് നൽകിയത്. പണി സ്ഥലങ്ങളിൽ നിന്നും അപകടങ്ങൾ ഉണ്ടാവുമ്പോൾ ജനങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത് സ്വാഭാവികമാണ്. പ്രവാസികളുടെ പണിസ്ഥലം കുറച്ച് ദൂരെയായെന്നേയുള്ളൂ.

മതിയായ മുന്നൊരുക്കൾ നടത്താതെ സർക്കാർ വീരവാദങ്ങളിൽ അഭയം തേടി യാഥാർത്ഥ്യം മറച്ചുവെച്ചു എന്നതാണ് മറ്റൊരു പ്രശ്നം. രണ്ടര ലക്ഷം പേരെ ക്വാറൻ്റയിൻ ചെയ്യിക്കാനുള്ള സൗജന്യ സംവിധാനം ഒരുക്കിയെന്ന് പറഞ്ഞത് മുഖ്യമന്ത്രി അടക്കമാണ്. രണ്ടര മാസത്തിനകം സംഭവിക്കും എന്നുറപ്പുള്ള കാര്യത്തെ മാനേജ് ചെയ്യാൻ വേണ്ട കാര്യങ്ങൾ കാര്യബോധത്തിൽ പ്രയോഗവൽക്കരിക്കേണ്ട സമയത്ത് ഇമേജ് ബിൽഡിംഗിൻ്റെ തിരക്കിലായിരുന്നു സർക്കാർ. സ്വന്തം ആശ്രിതരെ നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകളുടെ കാല് പിടിക്കുന്ന പ്രവാസ കാര്യ മന്ത്രിയെക്കാൾ വലിയ ദുരന്തം ഇനി കാണാനില്ല.

പ്രവാസികളുടെ വരവ് രണ്ട് തരത്തിൽ സർക്കാർ ഭയക്കുന്നുണ്ട്. കേരളം കോവിഡ് പ്രതിരോധത്തിൽ ലോക മാതൃകയാണ് എന്ന പേര് നഷ്ടപ്പെടും. ഇവിടെയാണ് സർക്കാർ മന:സാക്ഷിയോട് മാപ്പ് പറയേണ്ടത്. രോഗവ്യാപനം ഉണ്ടാവാതെ നോക്കിക്കൊണ്ട് അവരെ ഇവിടെ എത്തിക്കാൻ ശ്രമിക്കുന്നതിന് പകരം ,ചില അവ്യക്തകൾ സൃഷ്ടിച്ച് പ്രവാസികളുടെ മനോധൈര്യം ചോർത്തുകയായിരുന്നു സർക്കാർ .
പ്രതിപക്ഷത്തിൻ്റെ യൂടേൺ പരിഹാസം അവർ ചോദിച്ച് വാങ്ങുകയാണ്. പ്രവാസി വരവ് യു ഡി എഫ് വോട്ട് ബാങ്കിനാണ് കൂടുതൽ കരുത്താവുക എന്ന രാഷ്ട്രീയവും ചില ഇടത് നേതാക്കൾക്കുണ്ട്.

മനുഷ്യരെ മനുഷ്യരായി മാത്രം കാണുന്ന രാഷ്ട്രീയം സർക്കാറിനോട് പ്രവാസികളുടെ കാര്യത്തിൽ മറന്ന് പോവുകയാണെങ്കിൽ ഇനിയൊരു പ്രളയം വന്നാൽ തീരമണയാൻ കേരളത്തിന് സാധിക്കില്ല എന്നോർക്കണം.