രഞ്ജുവിന് സുന്ദരികളായതും വിദ്യാഭ്യാസം ഉള്ളതുമായ മക്കളെ മാത്രമേ വേണ്ടു…, ആരോപണങ്ങള്‍ക്ക് മറുപടിയുമായി രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് സുപരിചിതയായ ട്രാന്‍സ് ആക്ടിവിസ്റ്റും മേക്ക്അപ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. രഞ്ജുവിന് സുന്ദരികളായതും വിദ്യാഭ്യാസം ഉള്ളതുമായ മക്കളെ മാത്രമേ വേണ്ടുവെന്നും റിച്ച് ഫാമിലി ആണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഇനിയും കല്ലെറിഞ്ഞു മതിയായില്ലേ എന്നാണു രഞ്ജു ചോദിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഞ്ജുവിന്റെ പ്രതികരണം.

കുറിപ്പ് പൂര്‍ണ്ണരൂപം, ഈ ലോകം ഇങ്ങനെയാ ആര്‍ക്കും ആരെയും എന്തും പറയാം, ചെളി വാരി എറിയാം, ആരോപണങ്ങള്‍ ഉന്നയിക്കാം, വായുള്ളവന് എന്തും പറയാനും. എഴുതനറിയുന്നവന് എന്തും എഴുതാനുമുള്ള സ്വാതന്ത്ര്യം ഉള്ളിടിത്തോളം എല്ലാം ഇവിടെ നടക്കും,,, Renju Renjimar Rich family ???? കേള്‍ക്കാന്‍ സുഖമുണ്ട് but എന്റെ അവസ്ഥ എനിക്കും എന്റെ ഫാമിലിക്കും മാത്രമേ അറിയൂ. കഷ്ട്ടപാടുകള്‍ പറഞ്ഞു ആരുടെയും സഹതാപം നേടാന്‍ അല്ല,, അനുഭവിച്ച ദുഃഖങ്ങള്‍ പ്രയാസങ്ങള്‍ അതൊക്കെയാ പലപ്പോഴും പറഞ്ഞു പോകുന്നത് അല്ലാതെ ആരുടെയും പണം മോഹിച്ചല്ല അതൊരിക്കലും ആവശ്യവും ഇല്ല പണിയെടുക്കാന്‍ ആയുസ്സും ആരോഗ്യവും തരണേ എന്ന് മാത്രമേ പ്രാര്‍ത്ഥന ഉള്ളു.. കല്ലെറിഞ്ഞു മതിയായില്ലേ ,,

രഞ്ജുവിന് സുന്ദരികളായതും വിദ്യാഭ്യാസം ഉള്ളതുമായ മക്കളെ മാത്രമേ വേണ്ടു…ഇതൊക്കെ പറയാന്‍ നിങ്ങളുടെ ഇടുങ്ങിയ മനസിനെ കഴിയു, സാരമില്ല നിങ്ങള്‍ കൂട്ടമായി തൊടുത്തു വിടുന്ന അമ്ബുകള്‍ എനിക്ക് പ്രചോഥാനമാണ്.. എനിക്കുവിടെ ജീവിച്ചേ മതിയാകു ഞാനുംകൂടി പൊരുതിയ ഇടമാണിത്… എന്നെ സ്‌നേഹിക്കുന്ന മനസ്സി ലാക്കുന്നവരാണ് എന്റെ ഊര്‍ജം… അമ്ബിളി അമ്മാവനെ നോക്കി കുരക്കുന്ന ?? ഒന്നും പറയാനില്ല.മേക്കപ്പ് എന്ന ലോകം വിട്ടു മറ്റൊരു ലോകം എനിക്കാവശ്യമില്ല മരിക്കുമ്‌ബോള്‍ എന്റെ കയ്യില്‍ ഒരു makeu brush എങ്കിലും ഉണ്ടാകണേ എന്നാണ് പ്രാര്‍ത്ഥന ഇതിലൂടെ ഒരാളെ എങ്കിലും എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന അഭിമാനം എനിക്കുണ്ട് മരിക്കുമ്‌ബോള്‍ അവരുടെ കണ്ണില്‍ നിന്നെങ്കിലും ഒരു തുള്ളി കണ്ണുനീര്‍ വരും sure….. നിങ്ങള്‍ കല്ലെറിഞ്ഞുകൊണ്ടേ ഇരിക്കു.