കിഡ്നി പോകാതെ അതിനെ സപ്പോർട്ട് ചെയ്തു വേണം കിമോ ചെയ്യാൻ, ജീവിത കഥ പറഞ്ഞ് രഞ്ജുമോൾ

ജീവിതത്തിൽ താണ്ടിയ വഴികളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ് കോട്ടയം കാരി രഞ്ജുമോൾ, ഏഴ് വർഷം മുമ്പാണ് കിഡ്നി രോ​ഗം പിടിപെടുന്നത്. അമ്മയുടെ കിഡ്നി സ്വീകരിച്ചതിനു പിന്നാലെ ഇപ്പോൾ വയറിലും മുഴ പ്രത്യക്ഷപ്പെട്ടു. തന്റെ അതിജീവന കഥ കേരള കാൻസേഴ്സ് ആൻഡ് സപ്പോർട്ടേഴ്സ് ​ഗ്രൂപ്പിലാണ് പങ്കുെവച്ചിരിക്കുന്നത്.

ഞാൻ രഞ്ജുമോൾ കോട്ടയംകാരി.. ഇത്തിരി സ്വപ്നം കൊണ്ട് ജീവിച്ചവൾ…7 വര്ഷം മുന്നേ ഞാൻ ഒരു കിഡ്‌നി രോഗി ആയി.. എന്തോ മരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.. അമ്മ കിഡ്‌നി തന്നു.. കുറെ നാളത്തെ ഹോസ്പിറ്റൽ വാസം… ഞാൻ ഒരു നേഴ്സ് ആയതുകൊണ്ട് ആവാം എല്ലാം പോസറ്റീവ് ആയി എടുത്തൂ… പിന്നെ അതിജീവനം… ഹോ.. ആ നാളുകൾ ഇന്നും ഓർക്കും.. ഇപ്പോൾ ഒരു കുഞ്ഞു വേണം എന്ന മോഹവുമായി ഞങ്ങൾ ഹോസ്പിറ്റൽ പോയി…. പോസറ്റീവ് റിസൾട്ട് കിട്ടിയപ്പോൾ ഉണ്ടായ സത്തോഷം ….എന്നാൽ അത് 5 ദിവസം പോലും നീണ്ടു നിന്നില്ല….scaning യിൽ..എന്തോ ഒരു മുഴ…അവിടെ നിന്നും തുടങി ഈ യാത്ര…

കിഡ്നി പോകാതെ അതിനെ over support ചെയ്തു വേണം കിമോ ചെയ്യാൻ…ഇപ്പോൾ അമൃത ഹോസ്പിറ്റൽ ആണ് treatment….ഒത്തിരി വേദന ഉള്ള യാത്ര ആണ് ഇത്…എങ്കിലും ഞാൻ തോൽക്കില്ല…ദൈവം കൂടെ ഉണ്ട്..പിന്നെ എന്നെ സ്നേഹിക്കുന്ന കുറെ നല്ല മനുഷ്യരും….എപ്പോ നിങ്ങളും..