സിനിമയിൽ അഭിനയിക്കാൻ വിവരമോ ബോധമോ ആവശ്യമില്ല- രശ്മി ആർ നായർ

കഴി‍ഞ്ഞ ദിവസം കൊച്ചിയിൽ വെച്ചു നടന്ന അമ്മയുടെ ജനറൽ മീറ്റിം​ഗിനെ പരിഹസിച്ച് ആക്ടിവിസ്റ്റ് രശ്മി ആര്‌ നായർ. വിജയ് ബാബു യോ​ഗത്തിൽ പങ്കെടുത്തതിനെതിരെ വൻ വിമർശനം സോഷ്യൽ മീഡിയയിലടക്കം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ രശ്മി പങ്കിട്ട കുറിപ്പിങ്ങനെ,

സിനിമയിൽ നല്ല നടനോ നടിയോ ആകാൻ നന്നായി അഭിനയിക്കാൻ അറിഞ്ഞാൽ മതി അല്ലാതെ അഞ്ചു പൈസയുടെ വിവരമോ ബോധമോ ആവശ്യമില്ല സംശയം ഉളളവർ കുറച്ചു മുന്നേ കുറെ ഹിൽ റോക്കറ്റുകൾ നടത്തിയ ഒരു പത്ര സമ്മേളനം കണ്ടാൽ മതി അമ്മയോ അമ്മേടെ നായരോ അങ്ങനെ എന്തോ സംഘടന ആണത്രേ

അതേസമയം ‘അമ്മ’ സംഘടനയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കിയെന്നായിരുന്നു ആദ്യം വന്ന വാർത്ത. എന്നാൽ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അത് നിഷേധിച്ചു. അമ്മ സംഘടനയ്ക്കെതിരെ തുടർച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ അം​ഗങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിൻറെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് ഭാരവാഹികൾ പിന്നീട് അറിയിച്ചത്.