മോശം കമന്റുകൾ കാണുമ്പോൾ ആദ്യം വല്ലാത്ത വിഷമം ആരുന്നു- രശ്മി സോമൻ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രശ്മി സോമൻ. അഭിനയ രംഗത്ത് നിന്ന് ഏറെ കാലം മാറി നിന്ന ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ സജീവമായ നടി. സോഷ്യൽ മീഡിയകളിൽ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ മോശം കമന്റുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

താൻ പോസ്റ്റ് ചെയ്യുന്ന വീഡിയോയ്ക്കും മറ്റും ചുവടെ നെഗറ്റീവ് കമന്റ്സ് കാണുമ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അത് അവഗണിക്കാൻ ഞാൻ പഠിച്ചു” രശ്മി പറയുന്നു. നമ്മൾ ഏറ്റവും വലിയ ദുർഘട നിമിഷങ്ങളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്. ആദ്യമൊക്കെ അത് ഏറെ ആശങ്കപ്പെടുത്തിയിരുന്നു എന്നാൽ ഇപ്പോൾ വിഷമിക്കേണ്ട കാര്യമില്ല,ജാഗ്രതയാണ് ആവശ്യം എന്ന് മനസ്സിലാക്കി. ഇത് കുറച്ചുകാലം തുടരും. അതിനാൽ തന്നെ കാര്യങ്ങൾ കുറച്ചുകൂടി പോസിറ്റീവ് ആയി കാണാൻ തുടങ്ങി- കൊവിഡിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്.

ഭർത്താവിനോടൊപ്പം ദുബായിലാണ് രശ്മി താമസം,. സീരിയൽ ചിത്രീകരണത്തിനായിട്ടാണ് നാട്ടിൽ എത്തും ഇതിന് ശേഷം മടങ്ങി പോകും. എന്നാൽ ഇപ്പോൾ ലോക്ഡൗൺ ആയതുകൊണ്ടുതന്നെ ദുബായിലേക്ക് മടങ്ങി പോകാൻ സാധിക്കുന്നില്ല. ഭർത്താവ് ഗോപിനാഥും പിന്നെ നാല് പൂച്ചകുട്ടികളും ദുബായിൽ ആണുള്ളത്. ഇപ്പോൾ അവരെയാണ് തനിക്ക് ഏറ്റവും കൂടുതൽ കൂടുതൽ മിസ് ചെയ്യുന്നതെന്ന് രശ്മി പറയുന്നു.