ചുവപ്പിനായി കൊടുവാളെടുത്തു ഒടുവിൽ ചുവപ്പണിഞ്ഞ് മരണം

മൻസൂർ കൊലപാതകക്കേസിൽ രണ്ടാം പ്രതി രതീഷ് കൂലോത് തൂങ്ങി മരിച്ചു എന്ന ഞെട്ടിക്കുന്ന വാർത്ത കഴിഞ്ഞ മണിക്കൂറിലാണ് പുറത്തുവന്നത്. കുറ്റബോധം താങ്ങാനാവാതെ ആണ് രതീഷ് തന്റെ ജീവിതം അവസാനിപ്പിച്ചതെന്ന ചോദ്യങ്ങൾ ഉയരുന്നു.

കണ്ണൂരിൽ കൊലകത്തി എടുക്കുന്ന ഇവർക്ക് ധൈര്യമില്ല. ആരാണ്‌ ഒരു സമൂഹത്തിൽ മറ്റൊരാളേ കൊല്ലുന്നത്. കൊല്ലാൻ ആയുധം എടുക്കുന്നത്. ജനാധിപത്യത്തേ ഭയക്കുന്നതും നിയമത്തേ കൈയ്യിലെടുക്കുന്നതും ആരാണ്‌..അവർ മാത്രമാണ്‌ യഥർഥ ഭീരുക്കൾ. കൈകളിൽ കത്തിയും കൊടുവാളും ബോംബുമായി ഇരിക്കുന്നവർ ഭീരുത്വം കൊണ്ടാണ്‌ ഇങ്ങിനെ ചെയ്യുന്നത്. കൊലപാതകികൾ എല്ലാം ഭീരിക്കളാണ്‌. അവർ വെറും വാടകക്കാർ മാത്രമാണ്‌. പിന്നിലെ കൈകളും തലകളും വേറെയാണ്‌. മൻസൂർ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത് ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കം മാത്രമായിരുന്നു., തലശേരിയിൽ സി.പി.എം സ്ഥനാർഥി ഷംസീറിനെ ജയിപ്പിക്കാൻ തർക്കം മൂത്ത ഒടുവിൽ രാഷ്ട്രീയ കൊലപാതകം. മനുഷ്യന്റെ ചോരയിൽ ചവിട്ടി അധികാരത്തിൽ എം.എൽ.എയും മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ ആകുന്നവർ സൂക്ഷിക്കുക..ഈ കശുമാവിൻ കൊമ്പത്തേ തൂങ്ങി മരണം പല സന്ദേശങ്ങളും നല്കുന്നു. കേരളത്തിലെ നേതാക്കൾക്കോ അവരുടെ മക്കൾക്കോ ഒന്നും പോയില്ല. കല ചെയ്യപ്പെട്ട് പോയവർക്കും അത് ചെയ്ത മനുഷ്യ മൃഗങ്ങൾക്കുമാണ്‌ നഷ്ടം ഉണ്ടായത്.

കേരള സമൂഹം ഓരോ രാഷ്ട്രീയ കൊലപാതകികളോടും ചോദിക്കുന്നു..മൻസൂറിനെ അരും കൊല ചെയ്ത അയൽവാസി കൂടിയായ കൂലോത്ത് രതീഷേ…ഇങ്ങിനെ നീയും തൂങ്ങി മരിക്കാൻ ആയിരുന്നു എങ്കിൽ എന്തിനായിരുന്നു ഈ ഗയിമിനു ഇറങ്ങിയത്.ഈ തൂങ്ങി മരണത്തിലും ഉണ്ട് ചുവപ്പിന്റെ മണം. അത് കൊലയാളിയുടെ ചുടു ചോരയുടെ നിറവും മണവും. വിപ്ലവത്തിന്റെ ചുവപ്പ് അല്ല. കൊലയാളി രതീഷ് കൂലോത് തൂങ്ങി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വസ്ത്രം വീണ്ടും ശ്രദ്ധിക്കുക..ചുവപ്പ് ജൂബ…ഷേവ് ചെയ്യാത്ത മുഖം..ആകെ കൂടി ബുദ്ധിജീവി മയം. കൊല ചെയ്ത അയാൾ ഒരു വിധിക്കും കാത്ത് നില്ക്കാതെ സ്വയം മരണത്തിനു കീഴടങ്ങിയപ്പോൾ ഓർക്കുക. ഈ അന്തിമ വിധികൾക്ക് ഒരുപാട് അർഥം ഉണ്ട്.

NB: രാഷ്ട്രീയ കൊലപാതകം ഒന്നിനും പരിഹാരമോ നേടാനോ ആവില്ല, ആശയ സംവാദത്തിനും ജനാധിപത്യ മാർഗവും തേടുക

https://www.youtube.com/watch?v=sifco3nsLk0