റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം : ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി നാളെ. സെപ്തംബര്‍ 30 അവസാന ദിനമാക്കി ആഗസ്റ്റ് 12 നാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. റേഷന്‍കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഒക്ടോബര്‍ മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഇതനുസരിച്ച്‌ ചുവപ്പ്, നീല മുന്‍ഗണന, മുന്‍ഗണനേതര കാര്‍ഡുകളില്‍ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് 30ന് ശേഷം ഭക്ഷ്യധാന്യം ലഭിക്കില്ല. അന്ത്യോദയ മഞ്ഞ കാര്‍ഡില്‍ ആനുകൂല്യത്തിന് അര്‍ഹരായവരും ആധാര്‍ ബന്ധിപ്പിക്കണം. നിലവില്‍ രണ്ട് കാര്‍ഡില്‍ അംഗങ്ങളാക്കുകയും ഒരു കാര്‍ഡില്‍ ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കും ഒരു കാര്‍ഡിലും ധാന്യം ലഭിക്കില്ലെന്ന് അധികതര്‍ അറിയിച്ചു.

തീയതി നീട്ടുന്നത് സംബന്ധിച്ച്‌ ഇതുവരെ കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത്, റേഷന്‍കട, അക്ഷയ കേന്ദ്രം എന്നിവ മുഖേന ആധാര്‍ ബന്ധിപ്പിക്കാം.