ബാങ്ക്‌ വായ്‌പകളുടെ മൊറട്ടോറിയം ഓഗസ്‌റ്റ്‌ 31 വരെ നീട്ടി

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഇതോടെ ഓഗസ്റ്റ് 31 വരെ വായ്പാ തിരിച്ചടവുകള്‍ക്ക് സാവകാശം ലഭിക്കും. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് വായ്പാ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സമയം നല്‍കാമെന്ന തീരുമാനത്തില്‍ എത്തിയതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ മാര്ച്ച്‌ ഒന്നുമുതല് മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടല്മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്ക്കും വ്യക്തികള്ക്കും ആശ്വാസമാകും.

രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്വ് ബാങ്ക് റിപ്പോ നിരക്കില് 0.40 ശതമാനം കുറവും വരുത്തിയിട്ടുണ്ട്. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തില്നിന്ന് 3.35ശതമാനമാക്കിയും കുറച്ചു. നിരക്ക് കുറയ്ക്കുന്നത് വിപണിയില് പ്രതിഫലിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വിവിധ മേഖലകള്ക്കായി ബാങ്കുകള് നല്കുന്ന വായ്പയുടെ പലിശയില് കാര്യമായ കുറവുന്നു. ജൂണില് നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു.

കൊറോണ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ എട്ടു ലക്ഷം കോടി രൂപയിലധികം ആര്‍ബിഐ പ്രഖ്യാപിച്ചതായിരുന്നു. ആഗോള സമ്ബദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. ആ ശേഷിയില്‍ വിശ്വാസം അര്‍പ്പിക്കണം. പണലഭ്യത ഉറപ്പുവരുത്താനും നടപടി ഉണ്ടാകും. ജിഡിപി ഈ വര്‍ഷം നെഗറ്റീവ് സോണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് – ശക്തി കാന്ത ദാസ് പറഞ്ഞു