“തെരുവ് പോരാട്ടത്തിനും നിയമപോരാട്ടത്തിനും”തയ്യാർ – സഞ്ജയ് റാവത്ത്

 

മുംബൈ/ മഹാരാഷ്ട്ര നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ വിമത പാർട്ടി എംഎൽഎമാർക്ക് നൽകിയ അയോഗ്യത നോട്ടീസിനെതിരെ സുപ്രീം കോടതിയിൽ നിർണായക വാദം നടന്നു കൊണ്ടിരിക്കെ “തെരുവ് പോരാട്ടത്തിനും നിയമപോരാട്ടത്തിനും” തന്റെ പാർട്ടി തയ്യാറാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്.

അസമിൽ നിന്ന് 40 മൃതദേഹങ്ങൾ വരുമെന്നും പോസ്റ്റ്‌മോർട്ടത്തിനായി നേരിട്ട് മോർച്ചറിയിലേക്ക് അയക്കുമെന്നും വിമത എംഎൽഎമാരെ പരാമർശിച്ച് ഞായറാഴ്ച നടത്തിയ പരാമർശത്തിൽ, താൻ നിയമസഭാംഗങ്ങളുടെ “മരിച്ച മനഃസാക്ഷി ”യെക്കുറിച്ചാണ് സംസാരിച്ചതെന്നും, ഇപ്പോൾ “ജീവനുള്ള ശവങ്ങൾ”- അതിനെപ്പറ്റിയാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു..

ഞാൻ ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ല. വിമത എംഎൽഎമാരുടെ മനഃസാക്ഷി മരിച്ചുവെന്നും നിങ്ങൾ ജീവനുള്ള ശവമാണെന്നുമുള്ള വസ്തുത മാത്രമാണ് ഞാൻ പറഞ്ഞത്. “ഇതൊരു നിയമപോരാട്ടവും തെരുവുയുദ്ധവുമാണ്. അത് നടക്കും, പാർട്ടി അതിന് തയ്യാറാണ്, ”റാവത്ത് പറയുകയുണ്ടായി. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിലെ ഒമ്പത് വിമത മന്ത്രിമാരുടെ വകുപ്പുകൾ ഏറ്റെടുത്തു. 5 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരും വിമത നേതാവ് ഏകനാഥ് ഷിൻഡെക്കൊപ്പമാണ്.