കോൺഗ്രസ് കേരളത്തിൽ തിരികെ വരില്ലേ? അത്യുന്നതങ്ങളിലേക്ക് ബി.ജെപി

എവിടെയാണ് കോണ്‍ഗ്രസിനു പിഴച്ചത്. കണക്ക് കൂട്ടല്‍ തെറ്റിയത്. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തകര്‍ച്ച നേരിട്ടത് എങ്ങിനെ. ഭരണ വിരുദ്ധ വികാരം മുതലാക്കാന്‍ എങ്ങിനെ സാധിക്കാതെ പോയി. അതിനു കര്‍മ്മ ന്യൂസ് എഡിറ്റോറിയല്‍ തയ്യാറാക്കിയ ചില വിലയിരുത്തല്‍ ഇപ്രകാരം. യു.ഡി.എഫിനെ തിരിഞ്ഞു കുത്തിയതിന്റെ മുഖ്യ കാരണം കോണ്‍ഗ്രസിന്റെ ദുര്‍ബലമായ അവസ്ഥയാണ്. രാജ്യമാകെ കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ അതിന്റെ പ്രത്യാഘാതം കേരളത്തില്‍ ഉണ്ടായിരിക്കുന്നു. എല്ലും തോലുമായി മാറിയ ഇന്ത്യയിലെ സോണിയ ഗാന്ധിയുടെ കോണ്‍ഗ്രസ് അവരുടെ മക്കള്‍ രാഷ്ട്രീയത്തിന്റെ അപ്പുറത്തേക്ക് ഇനിയും മാറുവാനോ ഇന്ത്യയില്‍ ഒരു വിപ്ലവം ഉണ്ടാക്കാനോ സാധിക്കുന്നില്ല. മരണ ശയ്യയില്‍ കിടക്കുന്ന കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്പ്പിക്കാന്‍ സോണിയക്കും മക്കള്‍ക്കും ആവില്ലെന്ന് കഴിഞ്ഞ് ഒരു പതിറ്റാണ്ടായി ഇന്ത്യ കണ്ടതാണ്. പുതിയ നേതൃത്വത്തിനായി മുറവിളി ഉയര്‍ത്തിയ 23ഓളം സീനിയര്‍ നേതാക്കളേ വെട്ടി നിരത്തി അവരെ കശക്കി എറിഞ്ഞ് വീണ്ടും മുങ്ങുന്ന കപ്പലിന്റെ അമരത്ത് നെഹ്രു കുടുംബം തന്നെ തുടരുന്നു. രാജ്യമാകെ കോണ്‍ഗ്രസ് ഇങ്ങിനെ തകര്‍ന്ന് തരിപ്പണം ആയി നില്ക്കുമ്പോള്‍ കേരളത്തിലും ആ മഹാ രോഗം കോണ്‍ഗ്രസിനെ ബാധിച്ചു

മറ്റൊന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലേ ഇഫക്ട് എങ്ങിനെ വന്നു എന്നാണ്. ഒന്ന് രാഹുലിന്റെ കേരളത്തിലെ സ്ഥനാര്‍ഥിത്വം. രണ്ട് ശബരിമലയിലെ വൃണിതരായ ഹിന്ദു വികാരം. അന്ന് ഇടത് മുന്നണി ജയിക്കാതിരിക്കാന്‍ ഹിന്ദുക്കള്‍ വ്യാപകമായി യു.ഡി.എഫിനു വോട്ട് ചെയ്തു. ഹിന്ദു വികാരം യു.ഡി.എഫിന്റെ വോട്ട് ബാങ്കില്‍ അലയടിച്ചു കയറി വിജയമായി മാറി. കാരണം അവരുടെ എല്ലാം എല്ലാം ആയ അയ്യപ്പ സ്വാമിയേ നോവിച്ച പിണറായി വിജയനെ തറപറ്റിക്കാന്‍ വേണ്ടി ആയിരുന്നു

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ സ്ഥിതി ആകെ മാറി. ഹിന്ദു വികാരം കോണ്‍ഗ്രസില്‍ നിന്നും ദൂരെ മാറി പോയി. ഹൈന്ദവ വികാരം യു.ഡി.എഫിനെതിരെ തിരമാല പോലെ വന്ന് പതിച്ചു. പ്രധാന കാരണം ജമാ അത്തെ ഇസ്‌ളാമി തുടങ്ങിയ ഇസ്‌ളാമിക തീവ്ര നിലപാടുകാരുമായുള്ള പരസ്യ ബന്ധങ്ങള്‍ വന്‍ ചര്‍ച്ചയായി. ഒരു മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഈ കൂട്ട്‌കെട്ട് ഹിന്ദു വോട്ടുകളേ അകറ്റി. മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് തിരഞ്ഞെടുപ്പിനു തൊട്ട് മുമ്പ് രമേശ് ചെന്നിത്തല നടത്തിയ ഹിന്ദു വിരുദ്ധ വികാരം ഉണ്ടാകുന്ന വിധത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ്. രാഖിയുടെ ചിത്രം കാവിയില്‍ കൊടുത്ത് കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി തറപറ്റും എന്നും യദവ കുലം പോലെ മുടിയും എന്നും ആയിരുന്നു. യാദവ കുലത്തേ ആക്ഷേപിച്ചു എന്നും ഹിന്ദു സമുദായത്തേ അപമാനിച്ചു എന്നും വന്‍ വികാരം ഉണ്ടായി. കൂടാത് 12നു ഇട്ട ഈ പോസ്റ്റില്‍ ഒരു ചെറു വാക്കു പോലും സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും വിമര്‍ശിച്ചിട്ടില്ലായിരുന്നു. ഹിന്ദു സമുദായത്തേ നിന്ദിച്ച് ഇറക്കി ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഇതിനെതിരേ 4000ത്തിലേറെ കമന്റുകള്‍ തന്നെ എതിരായി പോസ്റ്റിനടിയില്‍ വന്നു. കേരളത്തിലെ പ്രതിപക്ഷം ഭരണ കക്ഷിയേ വിമര്‍ശിക്കാതെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത് വലിയ അപകടം ഉണ്ടാക്കി. ഹിന്ദു വിരുദ്ധ വികാരം രമേശ് ചെന്നിത്തലയുടെ ഈ പോസ്റ്റില്‍ ഉള്ളതായി വന്‍ പ്രചാരണം ലഭിച്ചു. അതേ പോലെ തിരഞ്ഞെടുപ്പില്‍ മുസ്‌ളീം വോട്ടുകള്‍ പരമാവധി നേടാനും കൂടി ചെന്നിത്തല നടത്തിയ നീക്കം ആയിരുന്നു. ജമാ അത്തെ ഇസ്‌ളാമിയുടെ ഉന്നത തലത്തില്‍ നിന്നും എഴുതി കൊടുത്ത പ്രസ്ഥാവന ഫേസ്ബുക്ക് പോസ്റ്റായി ഇട്ടു എന്നും പോലും ചെന്നിത്തലക്കെതിരെ ആരോപണം ഉയര്‍ന്നു.

എന്തിനായിരുന്നു 11 തിയതിലെ ചെന്നിത്തലയുടെ വര്‍ഗീയ പോസ്റ്റ് എന്നു വരെ ചോദ്യം ഉയര്‍ന്നു. പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വരേണ്ട ഒരു പോസ്റ്റ് വഴി തെറ്റി രമേശ് ചെന്നിത്തലയുടെ പേജില്‍ വന്നു എന്നു വരെ വിമര്‍ശനം വന്നു. ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ മുമ്പ് എസ്.എഫ്.ഐയില്‍ സജീവമായി പ്രവര്‍ത്തിച്ച ഇടത് നേതാക്കള്‍ എന്നും പാര്‍ട്ടിക്ക് ഉള്ളില്‍ വിമര്‍ശനം ഉയര്‍ന്നു. എന്തിനായിരുന്നു ചെന്നിത്തല തിരഞ്ഞെടുപ്പിനു തൊട്ട് തലേന്ന് പിണറായി വിജയനെ വിമര്‍ശിക്കാതെ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാതെ ഹിന്ദു വികാരം വൃണപ്പെടുന്ന ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടത്. പിണറായി വിജയനെതിരെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം എന്നു വരെ ഇതേ പോസ്റ്റിനടിയില്‍ ജനം പ്രതികരിച്ചു. ഇതെല്ലാം തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സഹായിച്ച ഹിന്ദു വികാരം കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരെ തിരിച്ചു.

പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന ഹിന്ദു വികാരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു കഴിഞ്ഞ ഏറെ മാസങ്ങളായി കോണ്‍ഗ്രസ് .കോണ്‍ഗ്രസിനെറ്റ് ജമാ അത്തെ ഇസ്‌ളാമി ബന്ധം വന്‍ തോതില്‍ ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഹിന്ദുക്കള്‍ എന്തായാലും പിണറായി വിരുദ്ധ വികാരത്തില്‍ വന്ന് കുത്തിക്കോളും എന്നും മുസ്‌ളീം തീവ്ര നിലപാടുകാരേ കൂടി ചേര്‍ത്ത് നിര്‍ത്താം എന്ന ധാരണകള്‍ ജനം വലിച്ച് കീറി എറിയുകയായിരുന്നു. കോണ്‍ഗ്രസിനെതിരേ ഹിന്ദു വികാരം അലയടിക്കാന്‍ കാരണം മുസ്‌ളീം പ്രീണന നയം തന്നെയാണ്. മുസ്‌ളീം ലീഗിനെ എല്ലാവര്‍ക്കും അറിയാം. അതിനേ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ മുസ്‌ളീം ലീഗില്‍ നിന്നും വീണ്ടും കടന്ന് തീവ്ര മുസ്‌ളീം നിലപാടുകാരുമായി കോണ്‍ഗ്രസ് നടത്തിയ രഹസ്യ ബാന്ധവങ്ങള്‍ ജനം തകര്‍ക്കുകയായിരുന്നു.

യു.ഡി.എഫിന്റെ തകര്‍ച്ചക്ക് മറ്റൊരു പ്രധാന കാരണം ക്രിസ്ത്യന്‍ സമുദായങ്ങള്‍ അകന്നു പോയി. ആകെ ഉണ്ടായിരുന്ന തനി അച്ചായന്മാരുടെ പാര്‍ട്ടിയായ മാണി കോണ്‍ഗ്രസിനെ വലിച്ച് പുറത്തേക്ക് എറിഞ്ഞു. ജോസഫിനെയും മാണിയേയും രണ്ടായി പിണര്‍ത്തി എങ്കിലും കൂടെ നിര്‍ത്തിയ കരുണാകരന്റെ രാഷ്ട്രീയ തന്ത്രം ചെന്നിത്തല മറന്നു പോയതല്ല.. മാണിയേ വലിച്ചെറിഞ്ഞത് ലീഗിന്റെ താല്പര്യം ആയിരുന്നു. കോണ്‍ഗ്രസിനെ പിടിച്ചെടുത്ത തീവ്ര മുസ്‌ളീം നിലപാടുകാരുടെ ഇംഗിതം നടപ്പാക്കുകയായിരുന്നു. യു.ഡി.എഫ് ഉണ്ടാക്കിയ കെ.എം മാണിയുടെ പാര്‍ട്ടിയെ വലിച്ചെറിഞ്ഞാല്‍ പിന്നെ യു.ഡി.എഫ് ഉണ്ടാകുമോ.. ക്രിസ്ത്യന്‍ സമുദായമാകെ ഇന്ന് അരക്ഷിതാ അവസ്ഥയിലാണ് കേരളത്തില്‍. അവരെ കൈവെട്ടുന്നു..ലൗ ജിഹാദ് നടത്തുന്നു.. മതം മാറ്റുന്നു.. അവരുടെ മത സ്ഥാപനങ്ങള്‍ ഭീഷണിയിലാകുന്നു. ഇതിനെതിരെ ചെറു വിരല്‍ അനക്കാനോ പ്രതികരിക്കാനോ കോണ്‍ഗ്രസ് വാ തുറന്നില്ല.ഒടുവില്‍ കര്‍ദ്ദിനാള്‍ മര്‍ ആലഞ്ചേരി കൈ കൂപ്പി രക്ഷിക്കാന്‍ അപേക്ഷിച്ചത് സാക്ഷാല്‍ നരേന്ദ്ര മോജിയോടാണ് എന്നും രമേശ് ചെന്നിത്തല ഓര്‍ക്കണം. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് രാജ് ഭവനില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും,കേരള ഗവര്‍ണ്ണറും, മിസോറം ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയും നടത്തിയ ചര്‍ച്ചകളും കൂടി കാഴ്ച്ചകളും കോണ്‍ഗ്രസിന്റെ പതനവും ശവപെട്ടിയും തന്നെ സൃഷ്ടിച്ചു എന്ന് പറഞ്ഞാലും അത്ഭുതമില്ല. കേരളത്തിലെ അരക്ഷിതരായ ക്രിസ്ത്യന്‍ സമുദായത്തിനും പള്ളികള്‍ക്കും വേണ്ടി ചെറു വിരല്‍ പൊലും ചെന്നിത്തല അനക്കിയില്ല. അപ്പോഴും ക്രിസ്ത്യന്‍ സമുദായം ഏറ്റവും ഭയക്കുന്നു തീവ്ര മുസ്‌ളീം നിലപാടുകാരുമായി ബന്ധം തുടര്‍ന്നു. ശബരിമലയുടെ വികാരത്തില്‍ ലോക സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ കുത്തി കൊടുത്തതു പോലെ എല്ലാ കാലവും അങ്ങ് ചെയ്യും എന്ന് ധരിച്ച കോണ്‍ഗ്രസിനു തെറ്റി. എന്നും ബ്‌ളാങ്ക് ചെക്ക് പോലെ ലഭിച്ചിരുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ ലോകം എടിഞ്ഞ് വീണാലും വന്ന് കുത്തി തരും എന്ന ധാരണയും പൊളിഞ്ഞു. വീണ്ടും പറയട്ടേ..തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകരാന്‍ കാരണം ഹിന്ദു , ക്രിസ്ത്യന്‍ വിരുദ്ധ വികാരമായിരുന്നു. ഇത് കോണ്‍ഗ്രസ് ചോദിച്ചും ഇരന്നും വാങ്ങിയ പരാജയമാണ്. പെട്ടെന്ന് ഒന്നും കര കയറാന്‍ ആകില്ല. ചെന്നിത്തലയുടെ രാഷ്ട്രീയം കേരളം ഉള്‍കൊള്ളുന്നില്ല. ഹിന്ദു വിശ്വാസികളേയും ക്രിസ്ത്യന്‍ വിശ്വാസികളേയും പിണക്കിയും അവരുടെ അരക്ഷിതാവസ്ഥകളില്‍ സങ്കടം കേള്‍ക്കാതെയും ഇനി കോണ്‍ഗ്രസിനു ഏറെ നാള്‍ കേരളത്തില്‍ മുന്നോട്ട് പോകാന്‍ ആകില്ല. യു.ഡി.എഫിന്റെ സ്ഥാനത്തേക്ക് ബിജെപി കയറി വരുന്നു. ബിജെപിക്ക് വ്യക്തമായ വോട്ട് ബാങ്കുണ്ട്. ഇനി യു.ഡി.എഫില്‍ നിന്നും ഒന്നോ രണ്ടോ കക്ഷികളേ കൂടി കിട്ടിയാല്‍ മുഖ്യ പ്രതിപക്ഷത്തേക്ക് എന്‍.ഡി.എ കേരളത്തില്‍ വരും.പിണറായി വിജയനെ വെല്ലുവിളിക്കാനും തോപ്പിക്കാനും ചെന്നിത്തലയുടെ കരങ്ങള്‍ ദുര്‍ബലമാണ് എന്നാറിഞ്ഞാല്‍ ജനം കെ.സുരേന്ദ്രന്റെ പിന്നാലെ പോകും. ഇടത് വിരോധികളും എന്‍.ഡി.എ പാളയത്തിലേക്ക് കൂടുതലായി ചേക്കേറും. തിരുത്തേണ്ടത് കോണ്‍ഗ്രസിന്റെ ഹിന്ദു ക്രിസ്ത്യന്‍ വിഭാഗത്തോടു നിലപാടാണ്. വീണ്ടും പറയട്ടേ..ഹിന്ദു എന്നാല്‍ ബിജെപി അല്ല. ബിജെപി എന്നാല്‍ ഹിന്ദുവും അല്ല. ഇനി എങ്കിലും ഈ തിരിച്ചറിവിലേക്ക് കോണ്‍ഗ്രസ് മാറണം