കമല്‍ ചുംബിച്ചത് അനുവാദമില്ലാതെ- രേഖ ,അയാൾ അത്ര മാന്യനൊന്നുമല്ല

മലയാളികളേ ഇളക്കി മറിക്കുന്ന താരം, പാതി മലയാളി…ദൈവം പോലെ ആരാധകർ കരുതുന്ന കമൽ ഹാസൻ അത്ര മാന്യൻ അല്ല എന്നാണ്‌ പുറത്ത് വരുന്ന റിപോർട്ടുകൾ. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത സുഹൃത്തുകൂടിയായ കമൽ ഹാസൻ ഇടത് പക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനുമാണ്‌.അനുവാദമില്ലാതെ ചുണ്ടുകളിൽ ചുംബിച്ചു എന്ന വിവരം പുറത്ത് വിട്ടത് നടി രേഖ.തമിഴ്, മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന നടിയാണ് രേഖ.

1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവത്തെ കുറിച്ച്‌ പഴയൊരു അഭിമുഖത്തില്‍ രേഖ മനസ്സുതുറന്നത് നേരത്തെ വൈറലായിരുന്നു. സിനിമയില്‍ കമല്‍ഹാസനൊപ്പമുള്ള ചുംബനരംഗം തന്റെ സമ്മതമില്ലാതെയായിരുന്നുവെന്നാണ് രേഖ വെളിപ്പെടുത്തിയത്. ഒരു സ്ത്രീയുടെ ഒന്നാമത്തേ സ്വകാര്യ ഭാഗമാണ്‌ ചുണ്ടുകൾ. അവിടെ സിനിമയുടെ ഭാഗമായി പോലും ചുംബിക്കാൻ മുൻ കൂർ അനുമതി വേണം. എന്നാൽ കമൽ അങ്ങിനെ അല്ല ചെയ്തത്. ആ സമയം കമലിന്റെ മനസിൽ എന്തായിരുന്നു എന്നും എനിക്കറിയില്ല എന്ന് രേഖ.

ചുംബനത്തെ കുറിച്ച്‌ തന്നോട് പറഞ്ഞിരുന്നില്ലെന്നും ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമാണ് താന്‍ ഇതേക്കുറിച്ച്‌ അറിയുന്നത്. ചുംബനത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അതില്‍ മോശമായൊന്നുമില്ലെന്നും കഥാപാത്രങ്ങള്‍ക്കിടയിലെ പ്രണയം പറയാന്‍ വേണ്ടിയാണ് ചുംബനം ഉള്‍പ്പെടുത്തിയതെന്നായിരുന്നു സംവിധായകന്‍റെ മറുപടിയെന്നുമാണ് രേഖ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍
16 വയസ് മാത്രമായിരുന്നു രേഖയുടെ പ്രായം. പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ആ രംഗം ചിത്രീകരിച്ചശേഷം അന്ന് സഹസംവിധായകരായിരുന്നു സുരേഷ് കൃഷ്ണയോടും വസന്തിനോടും ചുംബനത്തെ കുറിച്ച്‌ തന്നോട് പറഞ്ഞിരുന്നില്ലെന്ന് പരാതി പറഞ്ഞു. ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ സമ്മതിക്കില്ലായിരുന്നു. ഒരു മഹാരഥന്‍ കൊച്ചുകുട്ടിയെ ചുംബിക്കുന്നതായി കരുതിയാല്‍ മതിയെന്നായിരുന്നു അവര്‍ തന്നോട് പറഞ്ഞത്. – രേഖ ഓര്‍മിച്ചെടുക്കുന്നു.

രേഖയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. താരത്തിനെതിരെ നടന്നത് ലെെംഗിക അതിക്രമമാണെന്നും കമല്‍ഹാസനും സംവിധായകനും താരത്തെ കബളിപ്പിക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. താരത്തോട് കമല്‍ഹാസന്‍ മാപ്പ് ചോദിക്കണമെന്നും ചിലര്‍ പറയുന്നു.