‘നമ്മൾ തമ്മിൽ പിണങ്ങിയത് ഓർമ്മയുണ്ടോ?’

മലയാളത്തിലെ താരരാജക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരിൽ ആരെ കണ്ടാലും ആരാധകർക്ക് ആവേശം തന്നെ. അപ്പോൾ പിന്നെ ഇരുവരും ഒപ്പം എത്തിയാലുള്ള സ്ഥിതിയെ എന്താവും? മഹാ ഉത്സവം തന്നെയായിരിക്കും. മഴവിൽ മനോരമയിൽ വരുന്ന അമ്മയുടെ പരിപാടിയിലാണ് ഇപ്പോൾ ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്.

പ്രമോ പുറത്ത് വരുമ്പോഴാണ് ഇരുവരും ഒന്നിച്ചെത്തുന്നത് അറിയുന്നത്. ‘നമ്മൾ തമ്മിൽ പിണങ്ങിയത് ഓർമയുണ്ടോ’ എന്ന് മോഹൻലാലിനോട് മമ്മൂട്ടി ചോദിക്കുന്നത് പ്രമോയിൽ കാണാം. മോഹൻലാൽ ക്ഷമയോടെ കേൾക്കുന്നതും വീഡിയോയിലുണ്ട്. ലെന, ടൊവിനോ, ജയസൂര്യ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ശ്രീനിവാസനെ ചേർത്ത് പിടിച്ച് മോഹൻലാൽ കവിളിൽ ഉമ്മ വയ്ക്കുന്നതും പ്രമോയിൽ കാണാം. അസുഖബാധിതനായി കുറച്ച് നാൾ വേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന ശ്രീനിവാസൻ മടങ്ങി വരുകയാണ്. സത്യൻ അന്തിക്കാടിന്റെ സാന്നിദ്ധ്യത്തിലാണ് മോഹൻലാലിന്റെ സ്നേഹപ്രകടനം. മലയാളികള്‍ക്ക് ഏറെ ഇഷ്‌ടപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ശ്രീനിവാസൻ ജോഡി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ ഇരുവരും ചേ‌ർന്ന് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.