കമ്മ്യൂണിറ്റികള്‍ പ്രണയത്തിന്റെ വാഗ്ദാനത്തില്‍ വീണു സ്വന്തം ജീവിതം ഹോമിക്കരുത്, രഞ്ജു രഞ്ജിമാര്‍ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ ട്രാന്‍സ് യുവതിയും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും രഞ്ജു കാണിക്കാറില്ല. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. രഞ്ജു പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ താരം പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ, ചിന്തിച്ചാല്‍ ഒരു അന്തവുമില്ല ചിന്തിച്ച് ഇല്ലെങ്കില്‍ ഒരു കുന്തവും ഇല്ല എന്ന് പഴമക്കാര്‍ പറയും. പക്ഷേ നമ്മള്‍ ചിന്തിച്ചു തന്നെ മുന്നോട്ടു പോകണം, ഇല്ല എന്നുണ്ടെങ്കില്‍ നമുക്ക് വീഴ്ചകള്‍ സംഭവിക്കാന്‍ വളരെ സാധ്യത കൂടുതലാണ്. നമ്മളിലേക്ക് വരുന്ന സുഹൃത്തുക്കളും നമ്മളിലേക്ക് വരുന്ന വരുന്ന മറ്റുപലരും അവര്‍ ആരാണ് അവരുടെ ഉദ്ദേശം എന്താണ് എന്നൊക്കെ നമ്മള്‍ പലപ്പോഴും ചിന്തിക്കേണ്ടിയിരിക്കുന്നു.

ചിന്തിക്കാതെ എടുത്തുചാടി എടുത്തുചാടി കാണുന്നവരോടൊക്കെ കൂടുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കും. അത് നമുക്ക് ദൂഷ്യം ചെയ്യാനും സാധ്യതയുണ്ട്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ വളരെ സൂക്ഷിക്കുക ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് ഇത് കമ്മ്യൂണിസ്റ്റ് ആണെങ്കിലും നമ്മള്‍ സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം നമ്മുടെ കുടുംബത്തിന് കൊള്ളാം. കമ്മ്യൂണിറ്റിക്കിടയിലേക്ക് വരുന്ന പ്രണയവും വിവാഹ വാഗ്ദാനവും 90 ശതമാനവും വെറും പ്രഹസനം മാത്രം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

നമ്മളെ മനസ്സിലാക്കാനും നമ്മുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളാനും എത്ര പേര്‍ക്ക് കഴിയും എന്നുള്ളതാണ് പ്രത്യേക നമ്മള്‍ കാണേണ്ടത് നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന നമ്മുടെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തു കൊണ്ടുപോയി ഒരു പാഴ് വസ്തുവിനെ പോലെ നമ്മളെ വലിച്ചെറിയാന്‍ ആണ് മിക്കവരും നമ്മളിലെകടുത്തു കൂടുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ചില പ്രണയകഥകളും വിവാഹ വാഗ്ദാനങ്ങളും കേട്ടപ്പോള്‍ മനസ്സ് തകര്‍ന്നു പോയി. നമ്മളാണ് തീരുമാനിക്കേണ്ടത് നമ്മള്‍ എങ്ങനെ ജീവിക്കണം എവിടെ ജീവിക്കണം അതൊരിക്കലും മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് അല്ലെങ്കില്‍ മറ്റുള്ളവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ അനുസരിച്ചോ ആകരുത്. ദയവുചെയ്ത് കമ്മ്യൂണിറ്റികള്‍ പ്രണയത്തിന്റെ വാഗ്ദാനത്തില്‍ വീണു സ്വന്തം ജീവിതം ഹോമിക്കരുത്, നമുക്ക് സ്വപ്നങ്ങള്‍ വേണം ആഗ്രഹങ്ങള്‍ വേണം അതൊക്കെ സഫലമാക്കാന്‍ നമ്മള്‍ അധ്വാനിക്കുകയാണ് വേണ്ടത് ജീവിത യാത്രക്കിടയില്‍ വന്നുകൂടുന്ന ചില പാഴ് മുഖങ്ങളെ നമ്മള്‍ തിരിച്ചറിയണം god bless you