സത്യം ദൈവം തെളിയിക്കും, രഞ്ജു രഞ്ജിമാര്‍ പറയുന്നു

ട്രാന്‍സ് യുവതിയായ സജ്‌ന ഷാജിയെ അധിഷേപിക്കുകയും ബിരിയാണി കച്ചവടം മുടങ്ങുകയും ചെയ്ത സംഭവവും പിന്നീട് സജ്‌ന ജീവന്‍ ഒടുക്കാന്‍ ശ്രമിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ഈ വിഷയത്തില്‍ തന്റെ ഓഡിയോ പുറത്ത് വിട്ടത് രഞ്ജി രഞ്ജിമാര്‍ ആണെന്നും താന്‍ മരിച്ചാല്‍ അതിന് കാരണം രഞ്ജു ആണെന്നും സജ്‌ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.ഈ ആരോപണത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍.

തന്റെ അമ്മയെ തൊട്ട് സത്യം ചെയ്താണ് രഞ്ജു ആരോപണങ്ങള്‍ നിഷേധിനച്ചത്.രഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ,എനിക്ക് സത്യം ബോധ്യപ്പെടുത്താന്‍ ഈ ലോകത്ത് ഒരാള്‍ മാത്രമേ ഉള്ളൂ.പ്രപഞ്ച സത്യമായ എന്റെ അമ്മ. ഈ അമ്മയെ തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു.സജ്‌ന ഷാജിയുടെ ഹോട്ടല്‍ ബിസിനസ്സിനായി ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.ഹോട്ടല്‍ തുടങ്ങാതിരിക്കാനായി ഒരു തടസ്സവും നിന്നിട്ടില്ല.ആ ഹോട്ടല്‍ ട്രാന്‍സ്‌ജെന്റര്‍ സംഘടനയായ ദ്വയയ്ക്ക് തരണമെന്നും ആരോടും പറഞ്ഞിട്ടില്ല.ഈ വരുന്ന ആരോപണങ്ങള്‍ക്കെല്ലാം ദൈവം മറുപടി പറയും.

എന്റെ അമ്മ നല്ല വേദന സഹിച്ചാണ് എന്നെ പ്രസവിച്ചത്.ആ വേദന എന്തെന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയും.ഈ ലോകത്ത് ഞാന്‍ പത്ത് രൂപ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ആവകാശിയായിട്ട് എന്റെ അമ്മ മാത്രമേ ഉള്ളൂ ഇന്ന് എനിക്ക്.ഈ അമ്മയെ തൊട്ട് സത്യം ചെയ്യുന്നു.സജ്‌ന ഷാജിയുടെ ഹോട്ടല്‍ ബിസിനസ്സിന് തടസ്സം നിന്നിട്ടില്ല.ഒരിടത്തും അവര്‍ക്കെതിരെ സംസാരിച്ചിട്ടില്ല.അവര്‍ ചില നന്മമരങ്ങള്‍ വന്നപ്പോള്‍ മതിമറന്ന് പോയി.കമ്മ്യൂണിറ്റിയെ മറന്നു.ആള്‍ക്കാരെകൂട്ടി കുറുക്കുവഴികള്‍ കണ്ടെത്തി.സത്യം ദൈവം തെളിയിക്കും.’-രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.