മിക്കരാത്രികളിലും ഭാവനയോട് സംസാരിക്കും, മരിക്കാനൊരുങ്ങിയപ്പോള്‍ ദൈവദൂതനെ പോലെ എത്തിയത് മംമ്ത, രഞ്ജു രഞ്ജിമാര്‍ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോള്‍ രഞ്ജു പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്നോണമാണ് രഞ്ജു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോള്‍ വിമര്‍ശിക്കുന്നവരുടെ ഓരോ വേദന സമയത്തും ഞാന്‍ നിങ്ങളുടെ കൂടെ താങ്ങും തണലുമായി ഉണ്ടായിരുന്നുവെന്നും ചിലര്‍ മാത്രമേ തന്നെ ഒന്ന് ചേര്‍ത്ത് നിര്‍ത്താനുണ്ടായിരുന്നുള്ളൂവെന്നും രഞ്ജു രഞ്ജിമാര്‍ കുറിക്കുന്നു. ഞാന്‍ ഒരോത്തികളുടെയും കാലു പിടിച്ചു, ദൈവം എന്റെ കണ്ണുനീര്‍ തുടച്ചു, മിക്ക രാത്രികളിലും, ഭാവനയുമായി ഞാന്‍ എന്റെ വിഷമങ്ങള്‍ പറയും അവള്‍ തരുന്ന ഒരു സപ്പോര്‍ട്ടും, എനിക്ക് വിലപ്പെട്ടതായിരുന്നുവെന്ന് രഞ്ജു രഞ്ജിമാര്‍ കുറിച്ചു.

എന്റെ മേക്കപ്പ് പ്രോഡക്ടുകള്‍ പൂപ്പലടിച്ച് നശിക്കുന്നത് കണ്ടു ഞാന്‍ മരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ദൈവ ദൂതനെ പോലെ എത്തിയത് മംമ്ത മോഹന്‍ദാസായിരുന്നു. മലയാള പടവും തെലുങ്കു സിനിമയും മംമ്ത തന്നാണ് എന്നെ മരണത്തില്‍ നിന്നും രക്ഷിച്ചത്. ഇത് ഞാന്‍ തുറന്നു പറഞ്ഞതാണോ തെറ്റ്, ആരെയും വിമര്‍ശിക്കാനല്ല, എന്റെ മനസിന്റെ കടപ്പാടാണ് ഞാന്‍ പറഞ്ഞതു, അത് തെറ്റല്ല എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യം ഉണ്ട്. രഞ്ജു രഞ്ജിമാര്‍ കുറിച്ചു.

രഞ്ജു രഞ്ജിമാറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ; ‘ഇത് കണ്ടിട്ട് ഒരു നടിമാര്‍ക്കും എന്നെ വിമര്‍ശിക്കാന്‍ അവകാശമില്ല, നിന്റെയൊക്കെ ഓരോ വേദന സമയത്തും താങ്ങും തണലുമായി നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടായിരുന്നു, ഒരു മോശം അവസ്ഥയില്‍ ഞാന്‍ അനുഭവിച്ച വേദനയില്‍ എന്നെ ഒന്ന് ആശ്വസിപ്പിക്കാനും, എന്നെ ഒന്ന് ചേര്‍ത്ത് നിര്‍ത്താനും ചിലരെ ഉണ്ടായിരുന്നുള്ളു, അതില്‍ നിന്നും ഞാന്‍ മനസിലാക്കി ഉള്‍ക്കൊണ്ടു ഇവിടെ ഒച്ചയെടുത്തു സംസാരിക്കുന്നവര്‍ പുറം തള്ളപ്പെടും.

അഭിപ്രായം മുഖത്ത് നോക്കി പറയുന്നവര്‍ പണി എടുക്കാനാവാതെ വീട്ടിലിരിക്കും, ആരും ചൊറിയാന്‍ വരണ്ട എന്റെ അവസ്ഥ എനിക്ക് മാത്രമേ അറിയും, ഒരോത്തികളുടെയും കാലു പിടിച്ചു ഞാന്‍, ദൈവം എന്റെ കണ്ണുനീര്‍ തുടച്ചു, മിക്ക രാത്രികളിലും, ഭാവനയുമായി ഞാന്‍ എന്റെ വിഷമങ്ങള്‍ പറയും അവള്‍ തരുന്ന ഒരു സപ്പോര്‍ട്ടും, എനിക്ക് വിലപ്പെട്ടതായിരുന്നു.

എന്റെ മേക്കപ്പ് പ്രോഡക്ടുകള്‍ പൂപ്പലടിക്കാന്‍ തുടങ്ങി, അത് നശിക്കുന്നത് കണ്ടു ഞാന്‍ മരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ദൈവ ദൂതനെ പോലെയാണ് മംമ്ത മലയാള പടവും തെലുങ്കും തന്നു. എന്നെ മരണത്തില്‍ നിന്നും എന്നെ രക്ഷിച്ചത്, ഇത് ഞാന്‍ തുറന്നു പറഞ്ഞതാണോ തെറ്റ്, ആരെയും വിമര്‍ശിക്കാനല്ല, എന്റെ മനസിന്റെ കടപ്പാടാണ് ഞാന്‍ പറഞ്ഞതു, അത് തെറ്റല്ല എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യം ഉണ്ട്,

എന്തിനേറെ പറയുന്നു, ഞാന്‍ കള്ളും, കഞ്ചാവും അടിച്ചു പാര്‍ട്ടികളില്‍ പങ്കെടുക്കാത്തിനു പോലും എനിക്ക് മേക്കപ്പ് നഷ്ടമായ ചരിത്രമുണ്ട്. എനിക്ക് അതിനൊന്നും താല്പര്യമില്ല, കുടിച്ചു കൂത്താടന്‍, നിങ്ങള്‍ക്ക് ചൊറിയും കാരണം മനസ്സില്‍ ബക്റ്റീരിയ കേറി അതാ, എന്നെ വെറുതെ വിടു, ഞാന്‍ ജീവിക്കും, എങ്ങനെയെങ്കിലും അല്ല അന്തസ്സായി, നല്ല മേക്കപ്പ് ആര്‍ട്ടിസ്‌റ് ആയി. പിന്നെ ഒരു കാര്യം നിനക്കൊക്കെ എന്നോട് പ്രതികരിക്കണമെങ്കില്‍ നേരിട്ടാകാം, വീട്ടിനുള്ളില്‍ ഇരുന്നു നാവാട്ടാതെ നേരിട്ടാകാം’