എന്റെ അമ്മയാണെ സത്യം,അങ്ങനെ ചെയ്തിട്ടില്ല,രഞ്ജു രഞ്ജിമാർ

സജ്ന ഷാജിയുടെ ബിരിയാണി വിവാദവും തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതും മലയാളികൾ കണ്ടതാണ്. തന്റെ ഓഡിയോ പുറത്ത് വിട്ടത് രഞ്ജു രഞ്ജിമാർ ആണെന്നും താൻ മരിച്ചാൽ അതിന് ഉത്തരവാദി രഞ്ജു ആണെന്നും സജ്ന പുറത്തുവിട്ട വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. ഇതിന് മറുപടിയായി രം​ഗത്ത് എത്തിയിരിക്കുകയാണ് രഞ്ജു രഞ്ജിമാർ.രഞ്ജു അമ്മയെ തൊട്ട് സത്യം ചെയ്താണ് ആരോപണങ്ങൾ നിഷേധിക്കുന്നു. രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

എനിക്ക് സത്യം ബോധ്യപ്പെടുത്താൻ ഈ ലോകത്ത് ഒരാൾ മാത്രമേ ഉള്ളൂ. പ്രപഞ്ച സത്യമായ എന്റെ അമ്മ. ഈ അമ്മയെ തൊട്ട് ഞാൻ സത്യം ചെയ്യുന്നു. സജ്ന ഷാജിയുടെ ഹോട്ടൽ ബിസിനസ്സിനായി ഞാൻ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഹോട്ടൽ തുടങ്ങാതിരിക്കാനായി ഒരു തടസ്സവും നിന്നിട്ടില്ല. ആ ഹോട്ടൽ ട്രാൻസ്ജെന്റർ സംഘടനയായ ദ്വയയ്ക്ക് തരണമെന്നും ആരോടും പറഞ്ഞിട്ടില്ല. ഈ വരുന്ന ആരോപണങ്ങൾക്കെല്ലാം ദൈവം മറുപടി പറയും.

എന്റെ അമ്മ നല്ല വേദന സഹിച്ചാണ് എന്നെ പ്രസവിച്ചത്. ആ വേദന എന്തെന്ന് ഉൾക്കൊള്ളാൻ എനിക്ക് കഴിയും. ഈ ലോകത്ത് ഞാൻ പത്ത് രൂപ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ആവകാശിയായിട്ട് എന്റെ അമ്മ മാത്രമേ ഉള്ളൂ ഇന്ന് എനിക്ക്. ഈ അമ്മയെ തൊട്ട് സത്യം ചെയ്യുന്നു. സജ്ന ഷാജിയുടെ ഹോട്ടൽ ബിസിനസ്സിന് തടസ്സം നിന്നിട്ടില്ല. ഒരിടത്തും അവർക്കെതിരെ സംസാരിച്ചിട്ടില്ല. അവർ ചില നന്മമരങ്ങൾ വന്നപ്പോൾ മതിമറന്ന് പോയി. കമ്മ്യൂണിറ്റിയെ മറന്നു. ആൾക്കാരെകൂട്ടി കുറുക്കുവഴികൾ കണ്ടെത്തി. സത്യം ദൈവം തെളിയിക്കും.