ഉദയ്പൂരില്‍ നടന്ന കൊലക്ക് പിന്നില്‍ ഐഎസ്‌ഐഎസ്, എന്‍ഐഎ എത്തി, അടിയന്തിര റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് ആസൂത്രണം നടത്തിയത് ഐ എസ് ഭീകരവാദികളുടെ കേന്ദ്രത്തില്‍. നുപൂര്‍ സര്‍മ്മക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു കനയ്യ ലാല്‍ എന്ന തയ്യല്ക്കാരനെ 2 ഭീകരവാദികള്‍ എത്തി കഴുത്ത് അറത്ത് കൊല്ലുകയായിരുന്നു. ഇത്തരത്തില്‍ ഉള്ള ശിക്ഷാ രീതി പ്രാകൃതമായ ഇസ്‌ളാമിക രീതി ആണെന്നും ഐ എസ് ഐ എസ് ആണ് ഇത് പിന്തുടരുന്നത് എന്നും കുറ്റാന്വേഷണ വിദഗ്ദര്‍ പങ്കുവയ്ക്കുന്നു. സംഭവം മതതീവ്രവാദം തന്നെയാണെന്നും, തയ്യല്‍ക്കാരനെ കൊല്ലാന്‍ ഉപയോഗിച്ചരീതി ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രീതിയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഐ എസ് ഭീകര ബന്ധം ഉതിന്റെ തെളിവുകള്‍ വ്യക്തമാക്കി രാജസ്ഥാനിലെ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ യശോവര്‍ദ്ധന്‍ ആസാദ് രംഗത്ത് വന്നു. അദ്ദേഹം പറയുന്നത് ഇങ്ങിനെ.ഇത്തരത്തില്‍ ചെയ്യുന്നത് പ്രാകൃതമായ ഇസ്‌ളാമിക ശിക്ഷാ രീതിയാണ്. കൊലയാളികളില്‍ ഒരാള്‍ തയ്യല്ക്കാരനെ അടിക്കുന്നു. മറ്റൊരാള്‍ വീഡിയോ പിടിക്കുന്നു. ഐ എസ് ഭീകരരും ഇത്തരത്തില്‍ നീച കൃത്യങ്ങള്‍ വീഡിയോയിലാക്കി അനുയായികളിലേക്ക് എത്തിച്ച് നല്‍കാറുണ്ട്. ഒരാള്‍ തയ്യല്‍ക്കാരനെ കുത്തി വീഴ്ത്തുമ്പോള്‍ ഇരയെ കീഴ്‌പെടുത്താല്‍ വീഡിയോ എടുക്കുന്ന ആളും ഒരു കൈയ് സഹായിക്കുന്നു. ക്ലാവര്‍ ഉപയോഗിച്ച് ഇയാളെ കഴുത്തില്‍ കുത്തി വീഴ്ത്തി. തുടര്‍ന്ന് തല വേര്‍തിരിച്ച് എടുക്കാനായിരുന്നു കൊലയാളികള്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ ഉപയോഗിച്ച കത്തികൊണ്ട് അത് അത്ര എളുപ്പം ആയിരുന്നില്ല. ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ കൊലയാളികള്‍ രക്ഷപെടുകയായിരുന്നു.

കഴുത്ത് മുറിഞ്ഞെങ്കിലും തല വേര്‍പെടുത്തിയിരുന്നില്ല. 80 %വും മുറിഞ്ഞ് പുറം തണ്ടിന്റെ എല്ലു ഭാഗത്ത് വേര്‍പെടാതെ കിടക്കുകയായിരുന്നു. ഇത്ര ക്രൂരമായി മതത്തിന്റെ പേരിലും അള്ളാഹു വിളിച്ചും ശിക്ഷ നടത്തുന്നത് ഐ എസ് ഭീകരര്‍ ആണ്. ഇരയേ കൊലപ്പെടുത്തി അള്ളാഹുവിനാണ് അര്‍പ്പിക്കുന്നതും നല്‍കുന്നതും. ഭീകകരുടെ വിശ്വാസ പ്രകാരം അവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അള്ളാഹു കൂടുതലായി അവരെ അനുഗ്രഹിക്കും എന്നും സ്വര്‍ഗത്തില്‍ നിരവധി വന്‍ ആനുകൂല്യങ്ങള്‍ കിട്ടുകയും ചെയ്യും എന്നും കരുതുന്നു. മറ്റൊരു കാര്യം കൃത്യം നടത്തിയ ശേഷം വീഡിയോയില്‍ രാഷ്ട്ര നേതാക്കളേയും മത നേതാക്കളേയും ആയുധം കാട്ടി ഭീഷണിപ്പെടുത്ത് വീഡിയോ എടുക്കുന്നതും അത് പുറത്ത് വിടുന്നതും ഐ എസ് ഭീകരരാണ്. താലിബാന്‍ ഭീകരര്‍ക്ക് ഈ ശൈലിയില്ല. ഇറാക്കിലും സിറിയയിലും ഈജിപ്തിലും ഐ എസ് ഭീകരര്‍ ക്രിസ്ത്യന്‍ വിശ്വാസികളേ കടല്‍ തീരത്ത് കൊണ്ടുവന്ന് കൂട്ടകൊല ചെയ്ത് കടലില്‍ രക്തം ഒഴുക്കുന്നത് പതിവാണ്. എന്നിട്ട് വത്തിക്കാന്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നോക്കി കത്തിയും തോക്കും ചൂണ്ടി വത്തിക്കാനേയും മാര്‍പ്പാപ്പയേയും ഭീഷണിപ്പെടുത്താറുണ്ട്. രക്തം ഇത്തരത്തില്‍ വാര്‍ന്ന് ഒഴുക്കി കൊല്ലുന്നതും ഇസ്‌ളാമിക രീതിയില്‍ പുരാതന കാലം മുതല്‍ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. കഴുത്തും തലയും അറുത്ത് ഇരയേ കൊല്ലുക. അറുത്ത് കൊല ഇതെല്ലാം ഇസ്‌ളാമിക രീതിയില്‍ ആചാരമായാണ് ഐ എസ് ഭീകരര്‍ അനുഷ്ടിക്കുന്നതും.

കേന്ദ്ര ആഭ്യന്തിര മന്ത്രാലയം സംഭവത്തില്‍ അടിയന്തിര റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഭീകരബന്ധം അന്വേഷിക്കാന്‍ എന്‍ഐഎയും മിലിട്ടറി ഇന്റലിജന്‍സും രംഗത്ത് വന്നു കഴിഞ്ഞു.സംഭവ സ്ഥലം എന്‍ ഐ എ സംഘം സന്ദര്‍ശിച്ച് തെളിവെടുപ്പ് നറ്റത്തി കഴിഞ്ഞു.കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും ഭീകരസംഘടനകളുടെ സഹായമുണ്ടോയെന്ന സംശയം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇവിടം സന്ദര്‍ശിച്ചത്.

മതതീവ്രവാദികള്‍ ആളുകളുടെ ഉള്ളില്‍ ഭീതി സൃഷ്ടിക്കുന്നതിനു വേണ്ടി നടത്തിയതാണ് കൊലപാതകം . ഈ സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്നതിന് സംഘം സംസ്ഥാന സര്‍ക്കാരിന്റെ സമ്മതം കാത്ത് നില്‍ക്കില്ലെന്നാണ് ദില്ലിയില്‍ നിന്നും അറിയുന്നത്. പ്രതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീഷണിയും സംഘം അന്വേഷിക്കും. എന്നാല്‍ നരേന്ദ്ര മോദിയുടെ ഏഴയലത്ത് പോലും ഭീകരര്‍ക്ക് അടുക്കാന്‍ ആവില്ലെന്നും സുരക്ഷാ വലയം ശക്തം എന്നും കേന്ദ്രം വിലയിരുത്തുന്നു. ആഗോള ഇസ്‌ളാമിക ഭീകരരുടെ പ്രഖ്യാപിത ലക്ഷ്യമാണ് നരേന്ദ്ര മോധിയേ വധിക്കുക എന്നത്. എന്നാല്‍ ഇതിനു നേരത്തേ മോദി തിരിച്ചടിയും നല്കിയിട്ടുണ്ട്. അവസാനത്തേ ഭീകരനേയും ഇന്ത്യയില്‍ നിന്നും താന്‍ ഉന്മൂലനം ചെയ്യും എന്നും ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവര്‍ എന്നും മോദി നേരത്തേ പറഞ്ഞിട്ടുണ്ട്

കൊലപാതകത്തിന് ശേഷം കൊലയാളികള്‍ ബിജെപി നേതാക്കളേയും കൊന്നൊടും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നുപൂര്‍ ശര്‍മ്മയെ അനുകൂലിക്കുന്നവരുടെ തല വെട്ടും എന്നതിനു പിന്നില്‍ അവിടെ സര്‍ക്കാരും പോലീസും നടത്തിയ നയങ്ങളുടെ കൂടി തിരിച്ചടിയാണ്. നുപൂര്‍ ശര്‍മ്മക്ക് അനുകൂലമായി പോസ്റ്റിട്ടതിന്റെ പേരില്‍ ഇതേ തയ്യല്ക്കാരനെതിരേ മുമ്പ് പോലീസ് കേസും മറ്റും എടുത്ത് ഭീഷണിപ്പെടുത്തിയിരുന്നു. സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. ഇതെല്ലാം ഭീകരന്മാര്‍ക്കും കൊലയാളികള്‍ക്കും മുമ്പേ അവിടുത്തേ സര്‍ക്കാര്‍ ഈ തയ്യല്ക്കാരനെ വേട്ടയാടി എന്നതിന്റെ വ്യക്തമായ തെളിവാണ്