പൃഥ്വിരാജ് കടുവയിൽ മീശയിൽ പിടിച്ചു വലിച്ചു എന്തിനോ ശ്രമിക്കുന്നുണ്ടായിരുന്നു, രശ്മി ആർ നായർ

ഷാജി കൈലാസ് പ്രിഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ എന്ന സിനിമക്ക് ​ഗംഭീര അഭിപ്രയമാണ് ലഭിച്ചത്. 50 കോടിയലധികം രൂപ ചിത്രം തീയറ്ററുകളിസ്‍ നിന്നും നേടിയിരുന്നു. നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോൾ കടുവയിലെ പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ച് പറയുകയാണ് മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ രശ്മി ആർ നായർ

രശ്മിയുടെ കുറിപ്പിങ്ങനെ, പൃഥ്വിരാജ് കടുവയിൽ മീശയിൽ പിടിച്ചു വലിച്ചു എന്തിനോ ശ്രമിക്കുന്നുണ്ടായിരുന്നു . എനിക്ക് തോനുന്നു മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒക്കെ ഐക്കോണിക് മീശപിരി ആണ് ഉദ്ദേശിച്ചതെന്നു അടുത്ത പടം മുതൽ അതൊരു സബ് ടൈറ്റിൽ ആയി എഴുതി കാണിക്കുകയാണെങ്കിൽ ആളുകൾക്ക് മനസിലായേനെ

ഷാജി കൈലാസിൻറെ സംവിധാന തികവിൽ പൃഥിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംയുക്ത മേനോൻ, വിവേക് ഒബ്റോയി, പ്രിയങ്ക, റീനു മാത്യൂസ്, മീനാക്ഷി, അർജുൻ അശോകൻ, സച്ചിൻ ഖദേക്കർ, സുദേവ് നായർ, രാഹുൽ മാധവ്, ദിലീഷ് പോത്തൻ, അജു വർഗ്ഗീസ്സ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജേക്ക്സ് ബിജോയ്, എസ് താമൻ എന്നിവർ ചേർന്നാണ്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിർവഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു.