റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍, മൃതദേഹം മുറിക്കുപുറത്ത്, സംഭവം ആലപ്പുഴയിൽ

കുട്ടനാട് : നെടുമടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് സംഭവം. താമസിക്കുന്ന മുറിക്ക് പുറത്ത് ബുധനാഴ്ച രാവിലെയാണ് ഹസീനയുടെ മൃതദേഹം കണ്ടത്. കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകളുണ്ട്.

നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, കോഴിക്കോട് തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. കോഴിക്കോടുനിന്ന് തിരൂരില്‍ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവര്‍ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാര്‍ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെല്ലാം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.