ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവെ… കെഎസ്ആര്‍ടിസി ജീവനക്കാരിയുടെ പുറകെ നടന്ന 60കാരന് കിട്ടിയത് മുട്ടന്‍ പണി

60 കാരനായ റിട്ടയഡ് അധ്യാപകന് 34 കാരിയായ കെഎസ്ആര്‍ടിസി ജീവനക്കാരിയോട് കടുത്ത പ്രണയം. ഞാന്‍ നിന്നെ പ്രോമിക്കുന്നു മാന്‍ കിടാവ എന്ന പാട്ടും പാടിയാണ് പയ്യന്നൂര്‍ എടാട്ട് സ്വദേശി കെഎസ്ആര്‍ടിസി ജീവനക്കാരിയുടെ പുറകെ നടന്നത്. ഇയാളെ പയ്യന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ൽ ശ​ല്യ​പ്പെ​ടു​ത്തി​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ ക​ണ്ണൂ​ര്‍, ‌പെ​രി​ങ്ങോം, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

“ഞാ​ൻ നി​ന്നെ പ്രേ​മി​ക്കു​ന്നു മാ​ൻ കി​ടാ​വെ…’ എ​ന്ന പാ​ട്ടു​മാ​യി യു​വ​തി ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​യാ​ൾ പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. നാ​ലോ​ളം പ​രാ​തി​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ യു​വ​തി ന​ല്കി​യ​ത്. ര​ണ്ടു ത​വ​ണ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു. അ​റ​സ്റ്റി​ലാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ വീ​ണ്ടും പ്ര​ണ​യ​വു​മാ​യി യു​വ​തി​യു​ടെ പി​ന്നാ​ലെ ഇ​യാ​ൾ കൂ​ടും. ഒ​ടു​വി​ൽ പ​യ്യ​ന്നൂ​ര്‍ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഭ​ര്‍​തൃ​മ​തി​യാ​ണ് യു​വ​തി. ഇ​യാ​ള്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍ വെ​ച്ച് ജീ​വ​ന​ക്കാ​രി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ക​ണ്ട ഡി​ടി​ഒ യൂ​സ​ഫ് ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 11ന് ​യൂ​സ​ഫി​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു.

 

ഇ​തേ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ അ​ന്ന് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. റി​മാ​ൻ​ഡ് ക​ഴി​ഞ്ഞി​റ​ങ്ങി​യി​ട്ടും ഇ​യാ​ള്‍ യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് തു​ട​ര്‍​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റി​നി​ട​യാ​ക്കി​യ​ത്.