ജനതികമാറ്റം വന്ന വൈറസ് നിസാരനല്ല, നെഗറ്റീവ് ആയാലും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്, കുറിപ്പ്

രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുകയാണ്. നിരവധിപ്പേരാണ് രാജ്യതലസ്ഥാനത്ത് പ്രാണവായു കിട്ടിയാൽ പിടഞ്ഞുമരിക്കുന്നത്. രേവതി രൂപേഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. നെഗറ്റീവ് ആയിട്ടും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ വീണ്ടും ഹോസ്പിറ്റലിൽ പോയി. കോവിഡ് ന്യൂമോണിയ ആയി എന്നറിഞ്ഞു… പിന്നെ ബ്ലഡ് കോട്ടു ചെയ്യാനുള്ള ടെൻഡൻസി കൂടുതലാണെന്ന് ബ്ലഡ് ടെസ്റ്റിൽ നിന്നും അറിഞ്ഞെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

കോവിഡ് 19 ജനതികമാറ്റം വന്ന വൈറസ് നിസാരനല്ല. നെഗറ്റീവ് ആയാലും വളരെയേറെ ശ്രദ്ധിക്കേണ്ടത് …ഞാൻ കോവിഡ് നെഗറ്റീവായി. മണവും രുചിയും പോയിട്ട് രണ്ടാഴ്ചയായി ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല… എനിക്ക് തോന്നുന്നത്, കൊറോണ വന്നു പോയാലാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നതാണ്… എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു… അങ്ങനെയാണ് ടെസ്റ്റ് ചെയ്യാൻ പോയത്… അപ്പോഴാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്…. അല്ലാതെ വേറെ സിംപ്റ്റംസ് ഒന്നും ഉണ്ടായിരുന്നില്ല….

പിന്നീട് നെഗറ്റീവ് ആയിട്ടും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ വീണ്ടും ഹോസ്പിറ്റലിൽ പോയി. കോവിഡ് ന്യൂമോണിയ ആയി എന്നറിഞ്ഞു… പിന്നെ ബ്ലഡ് കോട്ടു ചെയ്യാനുള്ള ടെൻഡൻസി കൂടുതലാണെന്ന് ബ്ലഡ് ടെസ്റ്റിൽ നിന്നും അറിഞ്ഞു.. (ബ്ലഡ് കോട്ട് ചെയ്യുമ്പോൾ കാർഡിയാക് അറസ്റ്റ്, സ്ട്രോക് ഇവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്) അതിന്റെ ട്രീറ്റ്മെന്റിൽ ആണ്…കോവിഡ് വന്നു പോയവർ എന്തായാലും പോസ്റ്റ് കോവിഡ് ടെസ്റ്റുകൾ നിർബന്ധമായും എടുക്കേണ്ടതാണ്….

നിസാരക്കാരൻ അല്ല നമ്മുടെ ശരീരത്തിൽ വിസിറ്റിനു വന്ന ഈ കക്ഷി… മിക്ക ഹോസ്പിറ്റലിലും അഡ്മിറ്റ്‌ ആകാൻ പറ്റാത്ത രീതിയിൽ രോഗികൾ ആയിക്കഴിഞ്ഞു.. അതു കൊണ്ട് ശ്രദ്ധിക്കേണ്ടത് അത്ര അത്യാവശ്യമാണ് പേടിയല്ല ശ്രദ്ധ ആണ് ആവശ്യം… NB.. ഞാൻ post covid package ചെയ്തത് തൃശൂർ ദയ ഹോസ്പിറ്റലിൽ ആണ്…2300രൂപ ക്കു ബ്ലഡ്‌ ടെസ്റ്റ്‌ കൾ, എക്സ്-റേ, ഇ സി ജി, D-Dimer അങ്ങനെ കോവിഡിന് ശേഷം നിങ്ങൾക്ക് വന്നേക്കാവുന്ന കാര്യങ്ങൾ മൊത്തത്തിൽ ഉള്ളൊരു ചെക്ക് അപ്പ്‌ ആണ്… ഒരു General physician, pulmanolagist, Ditetion, physical medicine അങ്ങനെ ഡോക്ടർമാരുടെ consultation എല്ലാം കൂടിയതാണ് ഈ പാക്കേജ്. എനിക്ക് വളരെ ഉപകാരപ്രദമായി തോന്നി… വേറെ ഹോസ്പിറ്റലുകളിൽ ഉണ്ടോ എന്ന് അറിയില്ല… ഉണ്ടെങ്കിൽ കോവിഡ് വന്നവർ നിർബന്ധമായും ചെയ്യണം…