ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്, പീഢനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്, രേവതി സമ്പത്ത് പറയുന്നു

ഉത്തര്‍പ്രദേശില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചത് വലിയ വിവാദമായിരിക്കുകയാണ്.മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാതെ തിടുക്കപ്പെട്ട് പോലീസ് സംസ്‌കരിക്കുകയായിരുന്നു.ഇതിനെതിരെ വന്‍ ജന രോഷമാണ് ഉയരുന്നത്.പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രേവതിയുടെ പ്രതികരണം.

നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഢനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്.ഞങ്ങളുടെ പ്രതികരണം കാത്ത് നില്‍ക്കാതെ നിങ്ങള്‍ പോയി നന്നാകൂ.എല്ലാതരം പീഢനങ്ങളുടെയും മൂലകാരണം നിങ്ങളുടെ ആധിപത്യ മനോഭാവമാണെന്നെങ്കിലും മിനിമം തിരിച്ചറിയൂ.-രേവതി കുറിച്ചു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.’ഞങ്ങള്‍ എപ്പോഴും പ്രതികരിച്ചു കൊണ്ടിരിക്കണം. പ്രതികരണം ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ. അക്രമണങ്ങളുടെ കാരണങ്ങളെ നിങ്ങള്‍ പറയാന്‍ തയ്യാറല്ല. പുറത്തിറയുന്ന ഓരോ സംഭവങ്ങളിലും മാത്രം ഞങ്ങളുടെ പ്രതികരണമാണ് നിങ്ങള്‍ക്ക് വേണ്ടത്. ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്.നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഢനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്.ഞങ്ങളുടെ പ്രതികരണം കാത്ത് നില്‍ക്കാതെ നിങ്ങള്‍ പോയി നന്നാകൂ.എല്ലാതരം പീഢനങ്ങളുടെയും മൂലകാരണം നിങ്ങളുടെ ആധിപത്യ മനോഭാവമാണെന്നെങ്കിലും മിനിമം തിരിച്ചറിയൂ.’