അദ്ദേഹത്തില്‍ നിന്നാണ് തനിക്ക് ചുരുണ്ട മുടി ലഭിച്ചത്, റിമ കല്ലിങ്കല്‍ പറയുന്നു

കോവിഡ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരും വീടുകളിലാണ്. സിനിമ താരങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. വീടുകളില്‍ ഒതുങ്ങി കൂടുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. പലരും പുതിയ വിശേഷങ്ങളും മറ്റും പങ്കു വയ്ക്കുമ്പോള്‍ ചിലര്‍ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തുന്നുണ്ട്. ഇത്തരത്തില്‍ നടി റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്.

തന്റെ നീണ്ട ചുരുണ്ട മുടി അച്ഛനില്‍ നിന്നും ലഭിച്ചതാണെന്ന് നടി റിമ കല്ലിങ്കല്‍ ചിത്രം പങ്കു വെച്ച് പറയുന്നു. 45 വര്‍ഷം മുമ്പുള്ള അച്ഛന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ഇത്തരത്തില്‍ പ്രതികരിച്ചത്.

‘വീട്ടില്‍ ഇരിക്കുമ്പോള്‍ പഴയകാല ചിത്രങ്ങളുമായി ഒരു ടൈം ട്രാവല്‍ നടത്തുകയാണ്. ഇതൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ആണ്. അവരുടെ ഹെയര്‍സ്‌റ്റൈല്‍, ബെല്‍ബോട്ടം, സുഹൃത്തുക്കളാണ് ഒപ്പമുളളത്. ഈ ഫോട്ടോ എടുക്കുമ്പോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു പോലും കാണില്ല. അതെ അച്ഛനില്‍ നിന്നാണ് എനിക്ക് ഈ ചുരുണ്ട മുടി ലഭിച്ചത്.’-റിമ പറയുന്നു.

https://www.instagram.com/p/CAP1edZDn6T/?utm_source=ig_embed

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു റിമ കല്ലിങ്കല്‍ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. മോഡലായും നര്‍ത്തകിയായും തിളങ്ങിയ റിമ റിയാലിറ്റി ഷോയിലൂടെയും സൗന്ദര്യ മത്സരങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടാണ് നടി സിനിമയില്‍ എത്തിയത്. സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ഭര്‍ത്താവ്.