താന്‍ മെലിയാന്‍ കാരണം ഭാവന, തുറന്ന് പറഞ്ഞ് റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി.ഇടയ്ക്ക് അഭിനയത്തിലും താരം ഒരു കൈ നോക്കി.മീശ മാധവന്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചാണ് റിമി ടോമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്.കരിയറില്‍ തിളങ്ങി നില്‍ക്കവെയാണ് റിമിയുടെ വിവാഹം നടക്കുന്നത്.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹ മോചനം നേടുകയും ചെയ്തു.സോഷ്യല്‍ മീഡിയകളിലും റിമി ടോമി സജീവമാണ്.പുതിയ ചിത്രങ്ങളും പുതിയ വിശേഷങ്ങളും പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ശരീര ഭാരം കുറച്ച് മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളാണ്.ഇത്രയും മെലിഞ്ഞത് എങ്ങനെയെന്ന് ആരാധകരുടെ ചോദ്യത്തിന് താരം തന്നെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.

ഫിറ്റിനസ് സംബന്ധിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന വീഡിയോ തന്റെ യൂട്യൂബി ചാനലിലൂടെയാണ് റിമി പുറത്തു വിട്ടത്.വീഡിയോയില്‍ നടി ഭാവനയുമായുള്ള ബന്ധവും വിശേഷങ്ങളും റിമി ടോമി പങ്കുവെയ്ക്കുന്നുണ്ട്.ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിമി പറഞ്ഞു.ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാന്‍ പ്രചോദനം തന്നത് ഭാവനയാണെന്ന് ഗായിക തുറന്നുപറയുന്നു.

തന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ് ചെയ്യുന്നതും തനിക്ക് ഡയറ്റ് ചെയ്യാന്‍ ഉള്ള ഉപദേശങ്ങള്‍ നല്‍കുന്നതും എത്രെ ഗ്ലാസ് വെള്ളം കുടിക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പറയുന്നതും ഭാവന ആണ്.തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് ഭാവനയെന്നും റിമി പറയുന്നു.ഞങ്ങള്‍ എന്നും വിളിക്കും പരസ്പരം ഡയറ്റ് ചെയ്യുന്ന വിഷയങ്ങള്‍ സംസാരിക്കും.വര്‍ക്ക് ഔട്ട് ചെയ്യണമടി.നീ ഇങ്ങനെ ഗുണ്ടുമണിയായിട്ട് അല്ലെങ്കില്‍ ഉരുണ്ടുകളിച്ച് ഇരുന്നാല്‍ പോരാ.ഞാന്‍ ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം മിനിമം കുടിക്കാറുണ്ട്.ബോട്ടിലില്‍ കുടിക്കുമ്പോള്‍ അത് അറിയാന്‍ പറ്റുമെന്നും റിമി പറഞ്ഞു.