വിരഹം അനുഭവിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ; റിമി ടോമി

കഴിഞ്ഞ ദിവസമാണ്‌ റിമി ടോമിയുടെ ആദ്യ ഭർത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്ന വാർത്ത വന്നത്. ഒപ്പം റോയ്സിന്റേതായ റിമി ടോമിയേകുറിച്ചുള്ള ചില പ്രതികരണങ്ങൾ വീണ്ടും ഉയർന്നിരുന്നു. മുൻ ഭർത്താവ് എന്ന അനാവശ്യ മേൽ വിലാസം മാത്രമായിരുന്നു റിമിയുമായുള്ള വിവാഹത്തിൽ തനിക്ക് കിട്ടിയത് എന്നും വിവാഹ മോചനം എന്റെ ആവശ്യം ആയിരുന്നു എന്നും റോയ്സ് പ്രതികരിച്ചിരുന്നു

എന്നാൽ ഇപ്പോൾ അതിനെല്ലാം ഒരു മറുപടി എന്ന രീതിയിൽ റിമിയുടെ പ്രതികരണം വന്നിരിക്കുന്നു.പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹമെന്ന് ഗായികയും നടിയുമായ റിമി ടോമി പറഞ്ഞത്.വിരഹം അനുഭവിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ എന്നും റിമി തിരിച്ചടിക്കുകയാണ്‌. ഇത് റോയ്സിനുള്ള മറുപടി ആണ്‌ എന്നാണ്‌ കമന്റുകൾ വരുന്നതും.വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടി ജൂഹി റുസ്തഗിയും ഭാവി വരന്‍ ഡോ. രോഹിതും അതിഥികളായെത്തിയ പരിപാടിയിലാണ് അവതാരകയായ റിമി മനസ് തുറന്നിരിക്കുന്നത്. ജൂഹിയോടും രോഹിതിനോടും പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു റിമി. ഒരു ഷൂട്ടിനിടെയാണ് പരിചയപ്പെട്ടതെന്നും അത് കഴിഞ്ഞ് പിരിയാന്‍ നേരം അനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചും ഇരുവരും മനസ് തുറന്നിരുന്നു. അപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും,? വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്.

റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്‌സിന്റെ വിവാഹ നിശ്ചയം ഫിബ്രവരി അവസാനം തൃശൂരിൽ വയ്ച്ചാണ്‌ നടക്കുന്നത്.ഇരുവരുടേയും ചിത്രം റോയ്സ് തന്നെ പങ്കുവയ്ച്ചിരിക്കുകയാണ്‌. മാത്രമല്ല ചിത്രം പുറത്ത് വന്നതും റോയ്സിനു വിവാഹ മംഗളങ്ങൾ നേർന്ന് സോഷ്യൽ മീഡിയയിലും കമന്റുകൾ. മോനേ റോയ്സേ ഇതാ നിനക്ക് ചേർന്ന് പെണ്ണ്‌ എന്നും നീ ആദ്യം മോഹിച്ച റിമി നിനക്ക് ചേർന്നതല്ലായിരുന്നു എന്നും കമന്റുകൾ വന്നിരുന്നു.റിമി ടോമിയുടെ മുൻ ഭർത്താവ് എന്ന അനാവശ്യ വിളിപ്പേരും ഇതോടെ റോയ്സ് വലിച്ചെറിയുകയാണ്‌. റിമി കുഴപ്പക്കാരി ആണെന്നും അവൾ ഉണ്ടാക്കിയ വിഷയങ്ങൾ കാരണം കുടുംബം തകർന്നു എന്ന വെളിപ്പെടുത്തലും റോയ്സ് നടത്തിയത് റിമിയുടെ ജീവിതത്തേ സാരമായി ബാധിച്ചിരിക്കുകയാണ്‌. മാത്രമല്ല റിമി പാവം എന്നു കരുതിയവർക്കെല്ലാം തെറ്റി. റിമിക്ക് ധാരാളം ആധാരകർ ഉണ്ടായിരുന്നു എങ്കിലും റേ‍ൂയ്സിനെ ചതിച്ചതോടെ റിമിയേ പലരും വെറുത്തു. അതിനിടെ റിമിയും ദിലീപുമായുള്ള രഹസ്യ ബന്ധങ്ങളും ബിനാമി ഇടപാടുകളും വാർത്തയിൽ നിറഞ്ഞു. ആദായ നികുതി വകുപ്പ് റെയ്ഡ് വൻ വാർത്തയായി. ഭർത്താവ് റോയ്സ് അറിയാതെ റിമിയുടെ സമ്പാദ്യം കൂടിയതും പണം സൂക്ഷിക്കുന്നതും എല്ലാം പിന്നീട് പുറത്ത് വന്ന രഹസ്യങ്ങൾ. ഒരു ഭർത്താവിനും സഹിക്കാൻ വയ്യാത്ത വിഷയങ്ങൾ നടന്നതായും റോയ്സ് വെളിപ്പെടുത്തിയിരുന്നു.

റോയ്സിന്റെ വിവാഹ വാർത്ത വന്നതും റിമി അടിച്ച് പൊളിക്കാൻ റിമി കൊടൈക്കനാലിൽ പോവുകയായിരുന്നു. തുടർന്നുള്ള രസകരമായ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ച്ചു. റോയ്സ് വിവാഹിതനാകുന്ന വാർത്ത വന്നപ്പോൾ തന്നെ റിമി കൊടൈക്കനാലിലേക്ക് കടന്നു എന്നും കമന്റുകൾ വന്നിരുന്നു