ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി റിമി ടോമി, മതം മാറിയോയെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമൊക്കെയാണ് റിമി ടോമി. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. കഴിഞ്ഞ ദിവസം ചോറ്റാനിക്കര അമ്പലത്തിൽ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രം റിമി ടോമി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്.

അയ്യോ റിമി മതം മാറിയോ എന്നാണ് ചിലർ ചോദിക്കുന്നത്. റിമിയെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കുറേ ഏറെ ഹിന്ദുത്വ വാദികളും രം​ഗത്തെത്തിയിട്ടുണ്ട്. ക്രിസിത്യാനികളിൽപെട്ട ചിലർ റിമിയോട് അമ്പലത്തിൽ പോകരുതെന്നും നിർദ്ദേശിക്കുന്നുണ്ട്. മതപരമായ ചിന്തകൾ ഒന്നും ഇല്ലാതെ, എല്ലാ മതത്തെയും ഒരു പോലെ പിന്തുണക്കുന്നവർ റിമിയുടെ ക്ഷേത്ര ദർശനത്തെ പിന്തുണക്കുന്നുണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി മാറി.. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങൾ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആരാധകർ താരത്തിനൊപ്പമുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഗായികയാണ് റിമി ടോമി. വർക്ക് ഔട്ട് ഫോട്ടോകൾ പങ്കുവയ്‍ക്കുന്ന റിമി ടോമി ആരോഗ്യത്തിൽ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകർ ചർച്ച ചെയ്യാറുണ്ട്.

വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്‍നെസിന്റെ രഹസ്യം എന്താണെന്ന് ആരാധകർ ചോദിക്കാറുണ്ട്. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബൽറാം വേഴ്‍സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥി വേഷത്തിൽ എത്തിയത്. വർക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവിൽ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്.