വാതിൽക്കല് വെള്ളരിപ്രാവ് പാടി റിമി ടോമി മുഴുവൻ പാടണമെന്ന് ആരാധകർ

റിമി ടോമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വാതിൽക്കൽ വെള്ളരിപ്രാവ് എന്ന ​ഗാനം വൈറൽ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ​പാട്ടിന്റെ ചെറിയ ഭാഗം മാത്രമാണ് റിമി പാടിയത്. വരികൾ ഫോണിൽ നോക്കി കയ്യിൽ മൈക്ക് പിടിച്ച്‌ സോഫയിൽ ഇരുന്നാണ് റിമി പാടുന്നത്. നിരവധിപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.പാട്ട് മുഴുവൻ പാടി പോസ്റ്റു ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ പ്രശംസിച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിത്യ മാമ്മൻ‌ വളരെ മികച്ച രീതിയിലാണ് ഗാനം ആലപിച്ചതെന്ന് ഗായിക കുറിച്ചു. ഹരിനാരായണന്റെ വരികൾ‌ ഏറെ ഹൃദയസ്പർശിയാണെന്നും ജയചന്ദ്രന്റെ സംഗീതം അതിമധുരമെന്നും പാട്ടു പങ്കുവച്ച്‌ റിമി ടോമി കുറിച്ചിട്ടുണ്ട്. സൂഫിയും സുജാതയും ചിത്രത്തിലെ ഈ ഗാനം റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്