ഭാമ വിവാഹശേഷം നൽകിയ സമ്മാനം പങ്കുവെച്ച് റിമി ടോമി

മലയാളികളുട പ്രീയ ​ഗായികയും അവതാരകയുമാണ് റിമി ടോമി. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോളിതാ ഭാമ വിവാഹശേഷം നൽകിയ സമ്മാനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

മലയാളികളുടെ പ്രിയനടിയാണ് ഭാമ. ജനുവരി 30 ന് ആയിരുന്നു അരുണിന്റേയും ഭാമയുടേയും വിവാഹം നടന്നത്. വിവാഹത്തിനുശേഷം സിനിമയിലെ സഹപ്രവർത്തകർക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു. റിമി ടോമിയും മുക്തയും മകൾ കണ്മണിയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാമയുടെ ഒരു വിവാഹ ചിത്രമാണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയവെയാണ് ഈ ചിത്രം വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്.

 

View this post on Instagram

 

Ipola e pic kitye thanq bhamakutty????????????????????????????????god bless u both

A post shared by Rimitomy (@rimitomy) on

ഒരേ കളർ ഉള്ള ഡ്രെസ്സുകൾ ധരിച്ചുകൊണ്ടാണ് റിമി ടോമിയും മുക്തയും ഭാമയുടെ വിവാഹത്തിന് എത്തിയത്. ഭാമയുടെ വിവാഹദിവസം തന്നെ ഈ ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിത മാസങ്ങൾക്ക് ശേഷം ഭാമ നൽകിയ സമ്മാനമെന്ന് പറഞ്ഞു കൊണ്ട് ഈ ചിത്രം റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴാണ് ഈ ചിത്രം കിട്ടിയേ… നന്ദി ഭാമക്കുട്ടി, രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് കുറിച്ചു കൊണ്ട് ചിത്രം പങ്കുവെയ്ക്കുകയായിരുന്നു റിമി.

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിരുന്നിൽ പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്ത് താരങ്ങൾ ഒന്നിച്ചെത്തിയ വിവാഹമായിരുന്നു ഇത്.