വീണ്ടും ഫിറ്റ്നസ് ഫോട്ടോയുമായി റിമി ടോമി, കഠിനാധ്വാനത്തിന്റെ പ്രതീകമെന്ന് ആരാധകർ

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വർഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു താനും.

ലോക്ക് ഡൗൺ കാലത്തും തന്റെ വ്യായാമം മുടക്കാതിരിക്കാൻ റിമി ഏറെ ശ്രദ്ധിച്ചിരുന്നു. വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നു തുടങ്ങുന്ന നിരവധി വീഡിയോകളും റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്.ഇപ്പോഴിതാ, റിമി പങ്കുവച്ച വർക്ക് ഔട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കൈകൾ മടക്കിപിടിച്ചുള്ള ഒരു ചിത്രത്തിന് “അമ്മോ, വരുന്നുണ്ട്,” എന്നാണ് ബാബുരാജ് കമന്റ്. 65 കിലോയിൽ നിന്നും 52 കിലോയിലെത്തിയതിനെക്കുറിച്ച് റിമി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു

ചിങ്ങം മാസം വന്നുചേർന്നാൽ എന്ന് തുടങ്ങുന്നതായിരുന്നു റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം. ബൽറാം വേഴ്‍സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥിയായി സ്വന്തം വേഷത്തിൽ അഭിനയിച്ച ചിത്രം